തലമുറകൾക്ക് അക്ഷരപുണ്യം പകർന്ന് 82 ആണ്ടുകൾ പൂർത്തിയാക്കിയ തൊഴുവാനൂർ alps 1932 ൽ സ്ഥാപിതമായതാണ് . തൊഴുവാനൂർ വെള്ളാട്ട് ബാലകൃഷ്‌ണ മേനോനാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .സ്കൂളിന്റെ സ്ഥാപക മാനേജരും ആദ്യ ഹെഡ്‍മാസ്റ്ററും ഇദ്ദേഹമാണ് . 3 അധ്യാപകരും 72 കുട്ടികളുമായി തുടങ്ങിയ ഈ പ്രാഥമിക വിദ്യാലയത്തിലെ ആദ്യകാല അധ്യാപകരിൽ പ്രമുഖരാണ് വേലായുധൻ മാസ്റ്റർ ,TP ഭാസ്കരൻ മാസ്റ്റർ ,P കുട്ടികൃഷ്ണൻ നമ്പ്യാർ ,EP ഭാസ്കരൻ മാസ്റ്റർ എന്നിവർ .വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ എക്കാലത്തും മുൻപന്തിയിൽ നിന്ന ഈ വിദ്യാലയത്തിൽ തുടർന്ന് സേവനമനുഷ്ഠിച്ച അധ്യാപകരാണ് AK ഗോപാലൻ മാസ്റ്റർ ,കുഞ്ഞിലക്ഷ്മി ടീച്ചർ ,രാജമ്മ ടീച്ചർ ,EP രാധ ടീച്ചർ ,KPA സത്താർ മാസ്റ്റർ ,സയ്യിദ് ഹുസൈൻ ജിഫ്രി തങ്ങൾ ,MP റഹീം മാസ്റ്റർ ,PK സൈനുദ്ധീൻ ,ശാന്തമ്മ ടീച്ചർ എന്നിവർ .

ഇപ്പോളത്തെ മാനേജർ CC അബുഹാജി 1979 ലാണ് വിദ്യാലയം ഏറ്റെടുത്തത് .മുൻപ് വാടകകെട്ടിടത്തിലും പീടികമുറിയിലും പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന് ഇന്ന് മികച്ച ക്ലാസ്സ്മുറികളുണ്ട് . 2005 മുതൽ സയ്യിദ് മുസമ്മിൽ ജിഫ്രി പ്രധാനാധ്യാപകനായി സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .550 കുട്ടികളും 18 അധ്യാപകരുമുള്ള ഈ വിദ്യാലയം കലാ കായിക ശാസ്ത്രമേളകളിലും മികച്ച നിലവാരം പുലർത്തുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം