അന്യം നിന്നു പോവുന്ന വൻമരങ്ങളെ സംരക്ഷിച്ചുപോകുന്നതിനും അതിൻറെ പ്രാധാന്യം പൊതുസമൂഹത്തിനെത്തിക്കുകയും ചെയ്യുന്നതിന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് നാട്ടുമാഞ്ചോട്ടിൽ.അവധിക്കാലത്ത് കുട്ടികൾ ശേഖരിച്ച നാട്ടുമാവുകളുടെ അണ്ടികൾ സ്‍ക‍ൂൾ പരിസരത്ത് മുളപ്പിച്ചെടുക്കുകയും തണൽമരങ്ങളെ സ്വപ്നം കണ്ട് പാതയോരങ്ങളിൽ നട്ടുപിടിപ്പിക്കുകയും ചെയ്‍തുകൊണ്ടിരിക്കുന്നു.ഏകദേശം രണ്ടായിരത്തോളം മാവിൻതൈകളാണ് ഇതിനകം തന്നെ സ്‍കൂളിലെ ചുരുങ്ങിയ വിദ്യാർത്ഥികൾ പ്രകൃതിക്ക് സമ്മാനിച്ചത്