2018 19 അക്കാദമിക് മാസ്റ്റർ പ്ലാൻ ഇവിടെ വായിക്കാം

പ്രവേശനോത്സവം

പതിവിൽ നിന്നും വ്യത്യസ്തമായി അൽപം വൈകിയെങ്കിലും നവാഗതരെ ആവേശപൂർവ്വം വരവേററുകൊണ്ട് പ്രവേശനോത്സവം അതിഗംഭീരമായി ആഘേഷിച്ചു.സമ്മാനങ്ങളും മധുരവുമായി നാട്ടുകാരും കുട്ടികളോടൊപ്പം പങ്കുചേർന്നു.കലാപരിപാടികളും മത്സരങ്ങളും പ്രവേശനോത്സവത്തിന് കൊഴുപ്പേകി.വാർഡ് മെമ്പർ,രാഷ്‍ട്രീയ സാംസ്‍ക്കാരികരംഗത്തെ പ്രമുഖർ,പൂർവ്വവിദ്യാർത്ഥികൾ കുട്ടികളുടെ സന്തോഷത്തിൽ പങ്ക്ചേർന്നു. പൂക്കളും തോരണങ്ങളും വർണ ബലൂണുകളും കൊണ്ട് ആകർഷകമാക്കിയ സ്ക്കൂൾ മുറ്റത്തേക്ക് നവാഗതരായ പിഞ്ചുകുഞ്ഞുങ്ങൾ അതിയായ സന്തോഷത്തോടെയാണ് കടന്നു വന്നത്. മധുര പലഹാരങ്ങളു പായസവും നൽകി കുട്ടികളെ വരവേറ്റു. മാജിക് ഷോയം നാടൻ പാട്ടുകളും കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു .വാർഡ് മെമ്പർ, പി.ടി.എ പ്രസിഡന്റ് ,നാട്ടു കാരണവന്മാർ ,പൂർവ വിദ്യാർത്ഥികൾ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങളുമായി സ്കൂളിലെത്തി.

സ്വാതന്ത്ര്യദിനാഘോഷം

വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം ആചരിച്ചു.പതാക നിർമ്മാണം,പതിപ്പ് തയ്യാറാക്കൽ,കളറിംഗ് മത്സരം,ക്വിസ് മത്സരം,മധുര വിതരണം ഓണം തുടങ്ങി വിവിധ പരിപാടികൾ കൾ സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി നടന്നു.ഹെഡ്മിസ്ട്രസ് സീന ടീച്ചർ പതാക ഉയർത്തി.വാർഡ് മെമ്പർ , മുൻവാർഡ് മെമ്പർമാർ ,പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ അവർ എന്നിവർ സന്നിഹിതരായിരുന്നു.

വായനാവാരം

വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ.എൽ.പി സ്‍കൂളിൽ ബാലപ്രസിദ്ധീകരണങ്ങളുടെയും പേനകളുടെയും പ്രദർശനം നടന്നു.വിവിധ ഭാഷകളിൽ ലഭ്യമായതും അപൂർവ്വങ്ങളായതുമായ ന‍ൂറിലേറെ ബാലപ്രസിദ്ധീകരണങ്ങൾ,താളിയോലകളിലും തകിടുകളിലും എഴുതാൻ ഉപയോഗിക്കുന്ന പേനകൾ, എഴുത്താണി ,വിവിധ ഇനം മഷിപ്പേനകൾ ,മരപ്പേനകൾ,മാർബിൾ,കടലാസ് തുടങ്ങയവ ഉപയോഗിച്ച് നിർമിച്ച പേനകൾ,ചെറുതും വലുതുമായ പേനകൾ തുടങ്ങി മുന്നൂറോളം വൈവിധ്യങ്ങളായ പേനകൾ പ്രദർ‍ശനത്തിലുണ്ടായിരുന്നു.പ്രദർശനം പി.ടി.എ പ്രസിഡൻറ് റഷീദ് തൂമ്പറ്റ ഉദ്ഘാടനം ചെയ്‍തു.ഹെഡ്‍മിസ്‍ട്രസ് സീന.സി,മുഹമ്മദലി.ടി,അനിൽകുമാർ,ദീപ, ജാസിറ,ഷിജി.പി,മോളി,സൽമ.പി.എസ്,സുഭിഷ്‍മ എന്നിവർ നേതൃത്വം നൽകി.വായനാവാരത്തോടനുബന്ധിച്ച് ഓപ്പൺ ക്വിസ്,വായനാമത്സരം,ആസ്വാദനക്കുറിപ്പ് മത്സരം,വിവിധ ക്ലബ്ബുകളുടെഉദ്ഘാടനം,വായനാവാരം-വിവിധ മത്സരങ്ങൾ,അറിവുത്സവയാത്രകൾ,വൃക്ഷത്തൈ വിതരണം,സ്‍കൂൾ റേഡിയോസ്റ്റുഡിയോ ഉദ്ഘാടനം തുടങ്ങിയവയും നടന്നു

ഓണാഘോഷം

ദീപാവലി ആഘോഷം

ദീപാവലിയുടെ ഭാഗമായിവിദ്യാർഥികൾ മധുര മിഠായികൾ പങ്കുവെച്ചു.ക്ലാസ് തലത്തിൽ നടന്ന പരിപാടികൾക്ക് അധ്യാപകർ നേതൃത്വം നൽകി.

ഹോംലൈബ്രറി

കുട്ടികളുടെ ഒഴിവുസമയം വായനയുടെ വഴികളിലേക്ക് കൈപിടിച്ച് നടത്താൻ വീടുകളിൽ ഹോംലൈബ്രറികൾ തയ്യാറാക്കാൻ സ്കൂളിൽ ചേർന്ന രക്ഷിതാക്കളുടെ യോഗം തീരുമാനിച്ചു.ഇതനുസരിച്ച് ച്ച ആദ്യ ഹോം ലൈബ്രറി രണ്ടാം ക്ലാസ് വിദ്യാർഥി മെഹറിൻ എസ്ഐ യുടെ വീട്ടിൽ സജ്ജമാക്കി.ഹോം ലൈബ്രറിയിലേക്ക് അ മാതൃഭൂമി നൽകിയ പുസ്തകങ്ങൾ ഞങ്ങൾ ഹെഡ്മിസ്ട്രസ് സീന ടീച്ചർ മെഹറിന് നൽകി.വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ,പ്രദേശത്തെ വിദ്യാർത്ഥികൾ,നാട്ടുകാർ പങ്കുചേർന്നു

പഠനോപകരണ ശില്പശാല

സ്കൂൾ നല്ലപാഠം ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇതിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു.കടലാസ് പേനകൾ,പേപ്പർ ബാഗ്,പുസ്തക നിർമ്മാണം തുടങ്ങി ഇനങ്ങളിൽ ഇതിൽ വിവിധ ദിവസങ്ങളിലായി ശില്പശാലകൾ നടന്നു. ബിആർസി ട്രെയിനറും ക്രാഫ്റ്റ് ടീച്ചറുമായ സ്വപ്ന ഇ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

അനുമോദന ചടങ്ങ്


വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഹായ് സ്കൂൾ പൂർവ്വ വിദ്യാർത്ഥികളെ സ്കൂൾ ഹാളിൽ ചേർന്ന ചടങ്ങിൽ അനുമോദിച്ചു. IIT അഡ്മിഷൻ ലഭിച്ച എച്ച് സ്കൂൾ പൂർവവിദ്യാർഥി ഫാത്തിമ സുഹറ, ടടlc പരീക്ഷയിൽ ഉന്നത വിജയം നേടിയ അക്ഷയ് , അമിത എന്നിവരെയാണ് ആദരിച്ചത്.വാർഡ് മെമ്പർ ലിനി എംകെ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സി ടെക് പ്രിൻസിപ്പാൾ ശശിധരൻ സർ മുഖ്യാതിഥിയായിരുന്നു.പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ രക്ഷിതാക്കൾ നാട്ടുകാർ എന്നിവർ സന്നിഹിതരായിരുന്നു

fruits day

കോണോട്ട് എ എൽ പി സ്കൂളിൽ ഫ്രൂട്സ് ഡേ ആചരിച്ചു.കുട്ടികൾ വിവിധ പഴങ്ങൾകൊണ്ടുവരികയുംഅതുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.പഴങ്ങളുമായി ബന്ധപ്പെട്ട കടങ്കഥ മത്സരം മരം പേര് കണ്ടെത്തൽ l&t ചിത്രം വരക്കൽ രുചി തുടങ്ങി വിവിധ മത്സരങ്ങൾ ഇതിൻറെ ഭാഗമായി നടന്നു.വിവിധ ക്ലാസ് വിദ്യാർഥികൾ വ്യത്യസ്ത വർണ്ണങ്ങളിലുള്ള ഉടുപ്പുകൾ വസ്ത്രങ്ങൾ ധരിച്ചു വന്നു.പരിപാടിയുടെ സമാപനം എന്നോണം കുട്ടികൾ കൊണ്ടുവന്ന ഫ്രൂട്ട്സ് സുകൾ ഉപയോഗിച്ച് വിച്ച് ഫ്രൂട്ട് സാലഡതയ്യാറാക്കി കുട്ടികൾക്ക് വിതരണം ചെയ്തു.


ചന്ദ്രദിനാചരണം

ജൂലൈ21 ചാന്ദ്രദിനാചരണത്തിനു സയൻസ്‌ ക്ലബ്‌,സ്കൂൾ ബാലവേദി എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ ചന്ദ്രദിനാചരണം സംഘടിപ്പിച്ചു.പ്രത്യേകം അസംബ്ലി ചേർന്ന് ചാന്ദ്രദിന സവിശേഷതകൾ കുട്ടികൾക്കു വിവരിച്ചു കൊടുത്തു .ചാന്ദ്രദിന ക്വിസ് മത്സരത്തിൽ സായന്ത.ഇ ,shadha fathima ,ഹംന ഫാത്തിമ എന്നിവർ വിജയികളായി.ഡോക്യൂമെന്ററി പ്രദർശനം ,പതിപ്പ് നിർമ്മണം എന്നിവയും ചന്ദ്രദിനത്തിണ്ടേ ഭാഗമായി നടന്നു .

സ്‍കൂൾലീഡർ തെരഞ്ഞെടുപ്പ്

പൊതുതെരഞ്ഞെടുപ്പിൻറ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ സ്‍കൂൾലീഡർ തെരഞ്ഞെടുപ്പ് കുട്ടികൾക്ക് അത്ഭുതവും പുത്തമറിവുമായി.ജനാതിപത്യ രീതിയിൽ ബാലെറ്റ്‌ പേപ്പർ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. ദിവസങ്ങൾക്ക് മുൻപേ നോമിനേഷൻ സ്വീകരിച്ചു സ്ഥാനാർത്തികൾക്ക് ചിഹ്നം അനുവദിക്കുകയും പ്രചരണം തുടങ്ങുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണമായും നടത്തിയതും നിയന്ത്രിച്ചതും വിദ്യാർഥികൾ ആയിരുന്നു. പ്രിസൈഡിങ്ങ് ഓഫീസറും പോളിംഗ് ഓഫീസർമാരുമെല്ലാം വിദ്യാർഥികൾ തന്നെയായിരുന്നു. സ്ഥാനാർത്ഥികളുടെ പ്രതിനിധികളായി പോളിംഗ് ഏജെന്റ്റ്‌മാരും ഉണ്ടായിരുന്നു. ഒന്നാം പോളിംഗ് ഓഫീസർ പേര് വിളിച്ച ശേഷം രണ്ടാം പോളിംഗ് ഓഫീസർ കൈ വിരലിൽ മഷി പുരട്ടി മൂന്നാം പോളിംഗ് ഓഫീസർ നൽകുന്ന ബാലെറ്റ്‌ വോട്ട് ചെയ്ത ശേഷം വോട്ട് പെട്ടിയിൽ നിക്ഷേപിക്കുന്ന രീതിയിലാണ്‌ വോട്ടെടുപ്പ് നടന്നത്. വോട്ട് ചെയ്യുന്നതിലെ രഹസ്യ സ്വഭാവം നിലനിർത്താൻ വോട്ടിംഗ് കമ്പാർട്ട്മെന്റും ഒരുക്കിയിരുന്നു. വോട്ടെടുപ്പിന് ശേഷം സ്ഥാനര്തികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടന്നു.പൂവ് ചിഹ്നത്തിൽ മത്സരിച്ച ഹാഫ്‌ന ഫാത്തിമ സ്കൂൾ ലീഡർ സ്ഥാനത്തേക്കു തെരണഞ്ഞെടുക്കപ്പെട്ടു.കുട്ടികളുടെ നേതൃത്തത്തിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടന്നു.

അലിഫ് മെഗാക്വിസ്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥന തല അറബിക് ക്വിസ് ‍മത്സരത്തിൻറെ മുന്നോടിയായി സ്‍ക‍ൂൾ അലിഫ് അറബിക് ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്കൂൾതല ക്വിസ് മത്സരപരിപാടി സംഘടിപ്പിച്ചു.3 ,4 ക്ലാസ്സിലെ വിദ്യാർഥികൾ പങ്കെടുത്തു.മത്സരത്തിൽ ഹംല ഫാത്തിമ, മുഹമ്മദ് ആദിൽ എന്നിവർ ഒന്ന് ,രണ്ട് സ്ഥാനങ്ങൾ നേടി.

അക്ഷരവെളിച്ചം

കുട്ടികളിലെ ഭാഷാനൈപുണി വർദ്ദിപ്പിക്കുന്നതിന് വേണ്ടി സ്കൂൾ പി.ടി.എ യുടെ സഹകരണത്തോടെ നടപ്പാക്കുന്ന തനത് പ്രവർത്തനങ്ങളിലൊന്നാണ് അക്ഷരവെളിച്ചം.ഈ പദ്ധതിയുടെ ഭാഗമായി സ്‍ക‍ൂൾ തലത്തിലും ക്ലാസ് തലത്തിലും വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.കുട്ടികളിൽ ഭാഷ ഉപയോഗം എഴുത്തിലും വായനയിലും കൂടുതൽ മെച്ചപ്പെടുത്തു ക എന്ന ഉദ്ദേശത്തോടെയാണ് അക്ഷരവെളിച്ചം ക്ലാസ് തലങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.എഴുത്തിലും വായനയിലും പിറകിൽ നിൽക്കുന്ന വിദ്യാർത്ഥികളെ നാളെ അവർ അറിയാതെ തന്നെ എന്നെ മറ്റു വിദ്യാർഥികളുടെ ശേഷിയിലേക്ക് എത്തിക്കുന്നതിനാവശ്യമായ പദ്ധതികൾ ഇതിൻറെ ഭാഗമായി നടന്നുവരുന്നു.സ്കൂൾ ലൈബ്രറിയിലേക്ക് ആവശ്യമായ പുതിയ പുസ്തകങ്ങൾ ശേഖരിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ഒപ്പം ഒപ്പത്തിനൊപ്പം സർഗവേദി പുസ്തകങ്ങൾ തേടി അമ്മവായന നാടിനൊരു വായനശാല

സ്വാതന്ത്ര്യദിനാഘോഷം

കനത്ത മഴയുടെ അകമ്പടിയോടെയാണ്ഈ വർഷത്തെ സ്വാതന്ത്ര്യദിനം കടന്നുവന്നത്. സ്വാതന്ത്ര്യദിനചരിത്രക്വിസ‍മത്സരത്തിൽ നാലാം ക്ലാസിലെ സായന്ത്.ഇ ഒന്നാം സ്ഥാനം നേടി.പതാകനിർമ്മാണം,കളറിംഗ് മൽസരം,പതിപ്പ് നിർമ്മാണം തുടങ്ങി മത്സരങ്ങളും നടന്നു.ഹെഡ്മിസ്‍ട്രസ് സീന.സി പതാക ഉയർത്തി.വാർഡ്‍മെമ്പർ ലിനി.എം.കെ,മുൻവാർഡ്‍മെമ്പർ ത‍ൂമ്പറ്റ ഭാസ്ക്കരൻ,മറ്റ് രാഷ്ട്രീയസാസ്ക്കാരികരംഗത്തെ പ്രമുഖർ,ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.കുട്ടികളുടെ കലാപരിപാടികൾ,ഡ്യോക്യുമെൻററി പ്രദർശനം,പായസവിതരണം എന്നിവയും നടന്നു.പ്രതികൂല കാലാവസ്ഥയും വെളളപ്പൊക്കവും കാരണം പല കുട്ടികൾക്കും ഈ ആഘോ‍ഷദിവസം സ്കൂളിലെത്താനായില്ല.വാസുമാസ്റ്റർ എൻ‌ഡോവ്മെൻറ് വിതരണം,സമ്മാനദാനം,പായസവിതരണം എന്നിവയും നടന്നു.

നാട്ടുമാഞ്ചോട്ടിൽ

അന്യമായിക്കൊണ്ടിരിക്കുന്ന നാടൻ മാവുകളെ പുനർ സൃഷ്ടിക്കുന്നതിനും കുട്ടികളിൽ കാർഷിക അഭിരുചി വളർത്തുന്നതിനു അതും മാതൃഭൂമി സീഡ് നേതൃത്വത്തിൽ ഇതിൽ ഈ അധ്യയന വർഷം നടന്ന പരിപാടിയാണ് നാട്ടു മാഞ്ചോട്ടിൽ.കുട്ടികൾ ശേഖരിച്ച നാട്ടുമാവിൻ വിത്തുകൾ സ്കൂളിൽ മുളപ്പിക്കുകയും ശേഷം തൊഴിലുറപ്പ് പ്രവർത്തകരുടെ സഹകരണത്തോടെ നാടിൻറെ വിവിധഭാഗങ്ങളിൽ നട്ടുവളർത്തുകയും ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്.

വാർഷികാഘോഷം

കോണോട്ട് എ.എൽ.പി സ്‍ക‍ൂളിൻറ 78 -വാർഷികാഘോഷം കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർ‍ഡ് മെമ്പർ ലിനി.എം.കെ അധ്യക്ഷത വഹിച്ചു.ഓട്ടൻതുളളൽ ആചാര്യൻ ആർ.എൻ.പീറ്റക്കണ്ടി മുഖ്യാതിഥിയായി പങ്കെടുത്ത‌ു.ഹെഡ്‍മിസ്‍ട്രസ് സീന.സി റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും.എൽ.എസ്.എസ് വിജയി അനിരുദ്ധിനെയ‍ും ചടങ്ങിൽ ആദരിച്ച‍ു.ആർ.എൻ.പീറ്റക്കണ്ടിയും സംഘവും അവതരിപ്പിച്ച ഓട്ടൻ ത‍ുളളൽ വിദ്യാർത്ഥികൾക്കും സദസ്സിനും പുത്തനനുഭവമായി.മുൻ വാർഡ‍്‍മെമ്പർ ത‍ൂമ്പറ്റ ഭാസ്‍ക്കരൻ,കാനാത്ത് ച‌ന്ദ്രൻ,ടി.സന്തോഷ് ക‍ുമാർ,കെ.ടി.സതീശൻ എന്നിവർ സംസാരിച്ച‍ു.പി.ടി.എ പ്രസിഡൻറ് റഷീദ് .ടി സ്വാഗതവും മുഹമ്മദലി മാസ്റ്റർ നന്ദിയും പറഞ്ഞ‍ു.വാർഷികാഘോഷത്തിൻറ ഭാഗമായി സ്‍ക‍ൂൾ,നഴ്‍സറി വിദ്യാർത്ഥികളുടെ നാടോടിന‍‌ൃത്തം,ഒപ്പന,സംഘന‍‌ൃത്തം,തിരുവാതിരക്കളി,വട്ടപ്പാട്ട്,നാടകം തുടങ്ങി വിവിധ കലാപരിപാടികളും നടന്നു.

. വീഡിയോ കാണാം click here