പ്രവേശനോത്സവം

വർണബലൂണുകളും മിഠായികളും നൽകി നവാഗതരായ വിദ്യാർത്ഥികളെ സ്കൂൾ മുറ്റത്തേക്ക് ആനയിച്ചു.വീടകങ്ങൾ വിട്ട് വിദ്യാലയത്തിൽ എത്തിയ ചില കുരുന്നുകൾ എങ്കിലും കരച്ചിൽ മാറ്റാൻ പാടുന്നുണ്ടായിരുന്നു.വാർഡ് മെമ്പർ തുമ്പറ ഭാസ്കരൻ ,പിടിഎ ഭാരവാഹികൾ കുട്ടികളെ സ്വീകരിക്കാൻ ഞാൻ രംഗത്തുണ്ടായിരുന്നു.നവാഗതരായ വിദ്യാർത്ഥികൾക്കുള്ള സ്നേഹോപഹാരം വാർഡ് മെമ്പർ വിതരണം ചെയ്തു.പാഠപുസ്തക വിതരണം ഓണം പിടിഎ പ്രസിഡണ്ട് സന്തോഷ് കുമാർ നിർവഹിച്ചു.

സ്വാതന്ത്രൃദിനം

ഭാരതത്തിൻറെ അറുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷം എൽപി സ്കൂളിൽ വിപുലമായി ആഘോഷിച്ചു.വാർഡ് മെമ്പർ ബീന ഉദയകുമാർ മുഖ്യാതിഥിയായിരുന്നു.ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചർ പതാക ഉയർത്തി.പ്രദേശത്തെ വിവിധ രാഷ്ട്രീയ സന്നദ്ധപ്രവർത്തകർ കർ പ്രതിനിധികൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി.സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഭാഗമായി പതാക നിർമാണം,പതിപ്പ് നിർമ്മാണം .സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരി തുടങ്ങി വിവിധ പരിപാടികൾ നടന്നു.മത്സരങ്ങളിലെ വിജയികൾക്ക് സ്വാതന്ത്ര്യദിന അസംബ്ലിയിൽ വച്ച് പ്രത്യേക സമ്മാനങ്ങളും നൽകി.

കംപ‍്യ‍ൂട്ടർ ലാബ് ഉദ്ഘാടനം

കോഴിക്കോട് പാർലമെൻറ് നിയോജകമണ്ഡലം എംപി പി രാഘവൻ അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ഡി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചർ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ബീന ഉദയകുമാർ മുഖ്യാതിഥിയായിരുന്നു.പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ അവർ നാട്ടുകാർ രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു.

വായന ദിനം

വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ.എൽ.പി സ്‍കൂളിൽ ബാലപ്രസിദ്ധീകരണങ്ങളുടെ പ്രദർശനം നടന്നു.വിവിധ ഭാഷകളിൽ ലഭ്യമായതും അപൂർവ്വങ്ങളായതുമായ ന‍ൂറിലേറെ ബാലപ്രസിദ്ധീകരണങ്ങൾ,ലൈബ്രറി പ‍ുസ്‍തകങ്ങൾ എന്നിവ പ്രദർശിപ്പിച്ച‍ു.പ്രദർശനം പി.ടി.എ പ്രസിഡൻറ് സന്തോഷ് ഉദ്ഘാടനം ചെയ്‍തു.ഹെഡ്‍മിസ്‍ട്രസ് പ്രസന്ന,മുഹമ്മദലി.ടി,അനിൽകുമാർ,ദീപ, ജാസിറ,ഷിജി.പി,മോളി,സൽമ.പി.എസ്,സുഭിഷ്‍മ എന്നിവർ നേതൃത്വം നൽകി.വായനാവാരത്തോടനുബന്ധിച്ച് ഓപ്പൺ ക്വിസ്,വായനാമത്സരം,ആസ്വാദനക്കുറിപ്പ് മത്സരം,വിവിധ ക്ലബ്ബുകളുടെഉദ്ഘാടനം,തുടങ്ങിയവയും നടന്നു

ശാസ്‍ത്രമേള

2013 14 അധ്യയനവർഷത്തെ അതെ ഉപജില്ലാ ശാസ്ത്രമേളയിൽ സ്കൂളിന് ഓവറോൾ റണ്ണറപ്പ് കിരീടം നേടി ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുത്തു.ബാലുശ്ശേരിയിൽ നടന്ന റവന്യൂ ജില്ലാ ശാസ്ത്രമേള യിൽ പ്രത്യേക സ്റ്റാളുകൾ ഒരുക്കാൻ എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു

എക്കോ പാർക്ക്

എപിജെ അബ്ദുൽ കലാമിനെ എൻറെ ജന്മദിനഇതോടനുബന്ധിച്ച് സ്കൂളിൽ കുട്ടികളെ എക്കോ പാർക്ക് ഒരുക്കി.പൂമ്പാറ്റകളെ ആകർഷിക്കുന്ന വിവിധ ചെടികളും പക്ഷികൾക്ക് കുടിനീര് ഒരുക്കിയ ചെറിയ തടാകവും കുട്ടികൾ നിർമ്മിച്ചു.

വാർഷികാഘോഷം

സ്കൂൾ വാർഷികാഘോഷം പ്രശസ്ത സിനിമ നടൻ വിജയൻ കാരന്തൂർ ഉദ്ഘാടനം ചെയ്തു.കാരന്തൂർ സി ടെക് കോളേജ് പ്രിൻസിപ്പാൾ ശശിധരൻ മുഖ്യാതിഥിയായിരുന്നു.മയിൽപീലി സ്കൂൾ പത്രം പ്രത്യേക പതിപ്പ് പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുള നിർവഹിച്ചു.വാർഡ് മെമ്പർ ബീന ഉദയകുമാർ .പിടിഎ പ്രസിഡണ്ട് പി സന്തോഷ് കുമാർ,ക്ലബ്ബ് ഭാരവാഹികൾ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.ഒപ്പന ആന കോൽക്കളി നാടോടിനൃത്തം സംഘനൃത്തം നാടൻ പാട്ട് നാടകം കം തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.