ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന കോണോട്ട് പ്രദേശവ‍ുമായി ബന്ധപ്പെട്ട അറിവ‍ുകളെ ചികഞ്ഞെട‍ുക്ക‍ുവാന‍ുളള ചെറിയ ഒര‍ു ശ്രമം..

സ്ഥലപുരാണം-പേര‍ുകള‍ും വേര‍ുകള‍ും

മാങ്ക‍ുടി -
കാനാത്ത് -
ചെറോറമണ്ണിൽ -
മഠപ്പാട്ടിൽ -
>പണ്ട് വേദങ്ങൾ പഠിപ്പിച്ചിരുന്ന ബ്രാഹ്മണർമാർ താമസിച്ചിരുന്ന സ്ഥലത്തിനെ മഠം എന്നു പറയുന്നു. കോണോട്ട് "മഠപ്പാട്ടിൽ" പ്രദേശത്ത് വളരെ മുമ്പ് അങ്ങനെയുള്ള ആൾക്കാർ താമസിച്ചിരുന്നു.അങ്ങിനെയാണ് മഠപ്പാട്ടിൽ പേരിൻറെ ഉത്ഭവം.
മാണിയമ്പത്ത് -
തയ്യിൽ -
തേറമ്പത്ത് -
കോലിയേടത്ത് - <brകോലി + ഇടം = കോലിയേടം: മന്ത്ര തന്ത്രങ്ങൾ പഠിപ്പിക്കുന്ന ബ്രാഹ്മണരുടെ സ്ഥലത്തിന് ഇടം എന്നു പറയുന്നു. കോലി എന്നത് ബഹുമാനം സൂചിപ്പിക്കുന്ന പദമാണ്. ഉദാഹരണത്തിന് കോയി തമ്പുരാൻ എന്നു പറയുമ്പോലെ .അങ്ങിനെയാണ് കോലിയേടത്ത് പേര് വര‍ുന്നത്.പിൽ കാലങ്ങളിൽ കുറിയേരി കോവിലകത്ത് തറവാട്ടിൽ നിന്നു ആളുകൾ ഇവിടെയെത്തി താമസമാക്കിയതു കാരണം കുറിയേരി കോലിയേടത്ത് എന്നായി മാറുകയും ചെയ്തു എന്നും പറയപ്പെടുന്നു.
തേറമ്പത്ത് -
കരിപ്രത്ത് -
പ‍ുത‍ുശ്ശേരി -
ഇരിപ്പൊടമണ്ണിൽ -
ക‍ുഞ്ഞങ്ങൽ -

നാടിൻറെ ഓർമകൾ

ഇന്ത്യൻ അതിർത്തിയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്ന കാലം.കോണോട്ട് മാങ്കുടി കടയ്ക്ക് മുകളിൽ സ്ഥാപിച്ച റേഡിയോ സ്പീക്കറിലൂടെ ആളുകൾ സായാഹ്ന വാർത്തകൾ കേട്ടുകൊണ്ടിരിക്കുന്നു.പെട്ടെന്ന് കുറച്ച് ആളുകൾ ഓടി വരുന്നു.എല്ലാരും കൂടി രക്ഷപ്പെട്ടോളൂ.. വേഗം വേഗം ..ആളുകൾ പകച്ചുനിന്നു .ചിലർ വീടുകളിലേക്ക് ഓടി . ഉറ്റ ബന്ധുക്കളെയും മക്കളെയും പൊക്കിയെടുത്ത് ഓട്ടം തുടങ്ങി.എന്തിനാണ് ഓടുന്നത് എന്ന് പോലും അന്വേഷിക്കാൻ ആരും മിനക്കെട്ടില്ല.എല്ലാവരുടെ തലയിലും അതിർത്തിയിലെ യുദ്ധ കാഹളങ്ങൾ മാത്രം.അവസാനം ആണ് അവർ സത്യം അറിഞ്ഞത്.തൊട്ടടുത്ത പ്രദേശമായ പുല്ലാളൂരിൽ കാളപൂട്ടിന് കൊണ്ടുവന്ന ഒരു ഭീമൻ കാള കയറു പൊട്ടിച്ച് ഓടുകയായിരുന്നു.കാളയെ പിടിച്ചു കെട്ടിയപ്പോഴാണ് എല്ലാവര‍ും സത്യമറിഞ്ഞത്.