കാട്ടിലെ മേളം

കുയിലിൻ പാട്ടുകൾ കേട്ടിട്ട്
മയിലിൽ ഡാൻസ് രസിച്ചിട്ട്
ചില്ലകൾ ചാടും അണ്ണാനും
രസകരമാക്കാം എന്നാളും
പറ പറ പാറി രസിക്കാനും
ശലഭമിറങ്ങും കാടുകളിൽ
സായാഹ്നത്തിൽ പോയിടാം
പമ്മിപ്പമ്മി പൊൻപൂച്ചകളും
ചിതല് ചിനക്കും കോഴികളും
തത്ത പറന്ന് കുതിച്ചിട്ട്
ചിൽ ചിൽ ശീലുകൾ കേട്ടീടം

ആയിശ മർജാൻ
2 C എ.എൽ.പി.എസ് കാടാമ്പുഴ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത