ഞാനൊരു കൊച്ചു കിളിയായെങ്കിൽ
പാറിപ്പാറി നടന്നേനേ..
മലയുടെ മുകളിൽ പുഴയുടെ മുകളിൽ
പാറിപ്പാറി നടന്നേനെ.
ഞാനൊരു അണ്ണാൻക്കുഞ്ഞായെങ്കിൽ
ചാടിച്ചാടി നടന്നേനേ..
മരത്തിൻ മുകളിൽ ചില്ലകൾ തോറും
ചാടിച്ചാടി നടന്നേനെ.
ഞാനൊരു കൊച്ചു കിടാവായെങ്കിൽ
ചാടിത്തുള്ളി നടന്നേനേ..
വയലിൻ നടുവിൽ പുൽമേടുകളിൽ
ചാടിത്തുള്ളി നടന്നേനെ.
ഞാനൊരു കുഞ്ഞു മീനായെങ്കിൽ
നീന്തിത്തുടിച്ചു രസിച്ചേനേ..
കൈത്തോടുകളിൽ പുഴകളിലെല്ലാം
ചാടിത്തുള്ളി നടന്നേനെ.