എ.എൽ.പി.എസ്. പരുത്തിപുള്ളി/ചരിത്രം
ചരിത്രം 1913ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് പൂണ്ടിയാൽ സ്കൂളെന്നാണ് പഴമക്കാർക്ക് പരിചിതമായപേര്.ഭൂരിപക്ഷം കോട്ടായി പേരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തെ ആശ്രയിക്കുന്നത്, പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ, മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.1990 പൊതുവിദ്യാലയങ്ങളുടെ ഏറ്റവും ഉന്നതമായ കാലഘട്ടമായിരുന്നെങ്കിലും, പിന്നീട് പൊതുവിദ്യാലയങ്ങളുടെ ആകർഷണീയത കുറഞ്ഞപ്പോൾ അൺ എയ്ഡഡ് സ്കൂളുകൾ കൂൺപോലെ മുളച്ചപ്പോഴും അതിനിടയിൽ തളരാതെ പിടിച്ചു നിന്ന ഒരു വിദ്യാലയമാണ് നമ്മുടേത്. ഇന്ന് പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായിമാറുമ്പോൾ അതിനൊപ്പം പുതിയ ഭൗതികസാഹചര്യങ്ങളോടെ തല ഉയർത്തി തന്നെ എല്ലാ വർഷവും വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംത്തിന്റെ ചുവടുപിടിച്ചുകൊണ്ട് ഇന്നും ധാരാളം കുരുന്നുകൾക്ക് അറിവിന്റെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്താൻ കഴിയുന്നുണ്ട്. ധാരാളം കുട്ടികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ നമ്മുടെ വിദ്യാലയത്തിന് ഈ നീണ്ട കാലയളവിൽ കഴിഞ്ഞിട്ടുണ്ട് ....നമ്മുടെ വിദ്യാലയത്തിൽ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പുതിയ 7 ക്ലാസ് മുറികളും ,ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട് .സ്റ്റേജ് കം ക്ലാസ്റൂം കൂടാതെ 8 പഴയ ക്ലാസ് മുറികൾ,അടുക്കള,സ്റ്റോ ർറൂം,വാഹനസൗകര്യം ,വിശാലമായ കളിസ്ഥലം,ഈ സൗകര്യങ്ങളെല്ലാം എത്ര കുട്ടികൾ ഇനി വിദ്യാലയത്തിലേക്ക് പുതിയതായി ചേർന്നാലുംഉൾക്കൊള്ളാനുള്ള ഭൗതിക സാഹചര്യം ഒരുക്കിവിദ്യാഭ്യാസമേഖലയിലെകേരളത്തിൻറെ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനമാണ് നമ്മുടെ വിദ്യാലയം .