കുട്ടികളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകൾ തൊട്ടുണർത്താൻ, അവർക്ക് ശാസ്ത്രത്തോടും അതിന്റെരീതികളോടും ആഭിമുഖ്യം വളർത്താൻ, അവരിൽ ജിജ്ഞാസയും ശാസ്ത്രചിന്തയും അങ്കുരിപ്പിക്കാനുള്ളഅപാരമായ സാധ്യതകളാണ് ഓരോ ശാസ്ത്ര മേളയും കുട്ടികൾക്കു മുന്നിൽ തുറന്നിടുന്നത്.

സബ്ജില്ലാ ശാസ്ത്രമേളയിൽ വിജയം നേടിയവർ -2019-20

മത്സരാർത്ഥികളുടെ വൈദഗ്ദ്യപരമായ കഴിവുകളുടെ യഥാതഥമായ പ്രകാശത്തിനപ്പുറം കുട്ടികളിൽഅന്തർലീനമായ കഴിവുകൾ ഉണർത്തി അവയെ പരിപോഷിപ്പിക്കുക എന്നതാണ് ഇത്തരം മേളകളുടെ ഉദ്ദേശ്യം. ഇതിനായി നമ്മുടെ അക്കാദമിക വർഷാരംഭത്തിൽ തന്നെ പ്രവർത്തനങ്ങൾ അധ്യാപകർ ചെയ്തു വരുന്നുണ്ട്. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വേണ്ട പ്രോത്സാഹനവും പരിശീലനവും നൽകി അവരെ മത്സരങ്ങൾക്ക്സജ്ജരാക്കാൻ ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് സാധിച്ചിട്ടുണ്ട്. വിവിധ ഇനങ്ങളിൽ കുട്ടികൾക്ക് മികച്ചവിജയം കൈവരിക്കാനും ശാസ്ത്ര മേളകളിൽ സജീവ സാന്നിധ്യവും വിജയവും കൈവരിക്കാൻ ഈവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.