കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം ചടുലമാക്കുന്നതിനും അർത്ഥപൂർണമായ ഇടപെടലുകളിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞത്തിലൂടെ മുന്നോട്ട് വെച്ചത്.പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായ് തുടക്കം കുറിച്ച പ്രവർത്തനപദ്ധതികൾ സ്കൂളിൽ വളരെ വിജകരമായി നടപ്പിലാക്കയുണ്ടായി.സ്കൂൾ പ്രവർത്തനങ്ങളെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കുട്ടികളെയും സമൂഹത്തെയും സ്കൂൾ പ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കുന്നതിനുമായി മികവുത്സവം നടത്തുകയുണ്ടായി. രക്ഷിതാക്കളുടെ നല്ല പങ്കാളിത്തവും പിന്തുണയും ഇതിന് ലഭിച്ചത് എടുത്ത് പറയേണ്ട ഒന്നാണ്