കോവിഡ് നമ്മുടെ നാട് വിടുവോളം
കോമരം തുള്ളല്‍ വേണ്ട വേണ്ടാ
ഈ മഹാമാരി ത൯ വേരറുത്തീടുവാ൯
വേലയും പൂരവും വേണ്ട വേണ്ടാ
ഏറേ പ്രളയമുണ്ടായൊരെന൯ നാട്ടില്‍
കൈ കഴുകീടുവാ൯ വെള്ളമില്ലേ
ഏറേ ഭയപ്പെടുത്തീടും കൊറോണയെ
സോപ്പിട്ടു നന്നായകഠ്ഠിനി൪ത്താം
കാലവ൪ഷക്കാലമിങ്ങുവരും മു൯പെ
കെട്ടുകെട്ടിക്കണം കൊവിഡിനെ
കേവലം നാം മനസ്സോന്നിച്ചു നിൽക്കുകിൽ
കേരളം വിട്ടീടുമീ കൊറോണ
ഓരോരോ പൗരനും കാത്തുനിന്നീടുകിൽ
ഈ മഹായുദ്ധം ജയിച്ചിടും നാം