ആരോഗ്യപ്രവർത്തകർ ചൊല്ലും
കാര്യങ്ങൾ കെട്ടിടത്തെ നടക്കുന്നോരെ -
എന്താ ...
നിങ്ങടെ ഉദ്ദേശ്യം ചൊല്ലാമോ?
covid 19 നെ-തുരത്തിടേണ്ടേ ......
ഈ നാട്ടീന്നു തന്നെ -
തുരത്തിടേണ്ടേ ........
നിങ്ങടെ മണ്ടത്തരങ്ങൾ -കാരണം
ഞങ്ങളും തടവിലാണെ ......
പുറത്തേക്കു പോകും നേരം
മാസ്ക്കൊന്നു വച്ചീടേണം
നാലാള് കൂടുന്നിടത്തു
പോവല്ലേ നിലക്കല്ലേ
പോയിട്ട് വീട്ടിൽ തിരിച്ചു വന്നാൽ
കൈ രണ്ടും സോപ്പിട്ടു -കഴികീടേണം
വൃത്തിയായി കഴുകി പിന്നെ-വേണം
വീടിനുള്ളിൽ കയറാൻ .......