അകലം

എല്ലായിടത്തും കൊറോണ
ടി.വി തുറന്നാൽ കൊറോണ
നമ്മെ അകറ്റിയടുപ്പിക്കുന്നു ഈ കൊറോണ
അച്ഛനും അമ്മയും അനിയനും
കളിക്കൂട്ടുകാരായ് എപ്പോഴും എന്നരികിൽ

മരത്തിലിരുന്നൊരു പക്ഷി
മധുരിതമായ് പാടുന്നു
അതെന്നുടെ പ്രിയ ടീച്ചർതൻ
സ്വരമാധുരിയായ് എന്നിൽ നിറയുന്നു

മരച്ചില്ലയിൽ കളിക്കുന്ന
അണ്ണാരക്കണ്ണന്മാർ
എന്നുടെ ക്ലാസ്സിലെ
പ്രിയ മിത്രങ്ങളായ് .....

എന്താണെന്നറിയില്ല
അകന്നിരുന്നിട്ടും
എല്ലാരും
അടുത്തിരിക്കുന്നു.

ആദി ക്യഷ്ണ
1 B എ.എൽ..പി.എസ് .എളമ്പുലാശ്ശേരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത