എന്റെ ഗ്രാമം പൂവത്തിക്കൽ

പൂവത്തിക്കൽ. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് പൂവത്തിക്കൽ. ഈ വാർഡ് നീണ്ടു നിവർന്ന് വലുപ്പത്തിൽ കിടക്കുന്നുണ്ടെങ്കിലും ഈ പ്രദേശത്തേക്കുള്ള പോസ്റ്റ് ഓഫീസും, റേഷൻ കടയും, അംഗൻവാടിയും, ആശുപത്രിയും എല്ലാം ഈ സ്ഥലത്താണ് നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി പേർ ഓരോ ദിവസവും ഈ പ്രദേശത്ത് വന്നുപോവുന്നു.

സ്ഥലനാമത്തിന് പിന്നിൽ

പൂവത്തി എന്നത് ഒരു മരത്തിന്റെ പേരാണ്. ഇവിടുത്തെ വിദ്യാലയത്തിന്റെ പേര് ഊർങ്ങാട്ടിരി എന്നും സ്ഥലത്തിന്റെ പേര് പൂവത്തിക്കൽ എന്നും വന്നത് പലപ്പോഴും ആശങ്കകൾ ഉണ്ടാക്കാറുണ്ട്. ഇങ്ങനെ ഒരു സ്ഥലനാമം ഉമ്ടായതിന് പിന്നിൽ ഇവിടെ 1971 ൽ അനുവദിച്ച പോസ്റ്റ് ഓഫീസാണ് എന്ന് പറയപ്പെടുന്നു. ഊർങ്ങാട്ടിരി എന്ന ഈ ഗ്രാമത്തിന്റെ പേര് തെരട്ടമ്മലിലെ പോസ്റ്റോഫീസിന് വർഷങ്ങൾക്ക് മുന്നേ ഇട്ടിരുന്നതിനാൽ ഇവിടുത്തെ പോസ്റ്റോഫീസിന് പുതിയ ഒരു പേര് കണ്ടെത്തേണ്ടി വന്നു. അന്നിവിടെ ഉണ്ടായിരുന്ന ഒരു തറവാടിന്റെ പേരായ പൂവത്തിക്കൽ എന്ന പേര് ആ പോസ്റ്റോഫീസിന് നൽകി അങ്ങനെ ഈ പ്രദേശം പൂവത്തിക്കൽ എന്ന് അറിയപ്പെട്ടു.