എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/മുത്തശ്ശി പ്ലാവിൻറെ സന്തോഷം

മുത്തശ്ശി പ്ലാവിൻറെ സന്തോഷം

പ്ലാവേ പ്ലാവേ മുത്തശ്ശി പ്ലാവേ
എന്തേ നിനക്കിത്ര സന്തോഷം
നിന്നെയും തേടി ആളുകൾ വന്നിട്ടോ
നിൻ കനിയെല്ലാം അവർക്ക് കൊടുത്തിട്ടോ
എന്തേ നിനക്കിത്ര സന്തോഷം
ലോകം മുഴുവനും കോവിഡ് വന്നപ്പോൾ
ലോകജനത വീട്ടിലിരുന്നപ്പോൾ
വേലയും കൂലിയും ഇല്ലാതെ വന്നപ്പോൾ
വീട്ടകമെല്ലാം പട്ടിണിയായപ്പോൾ
നീയാണേവർക്കും ആശ്വാസമായത്
ഒരു കാലം ചിലരൊന്നും നിന്നെ കണ്ടില്ല
അന്നു നിൻ കനിയെല്ലാം വീണു പോയില്ലേ
അക്കാലമോർത്തവർ ഖേദിക്കുന്നുണ്ടാവാം
നിൻ കനിയെത്രയോ നല്ലതെന്നോതി
ഇന്നവർ തോളിലേറ്റുന്നു നിന്നെ
നല്ല നാളേയ്ക്കായ് പ്രാർത്ഥിക്കുന്നുണ്ടാവാം.

 

ജന്ന എം കെ
1 ബി എ എൽ പി സ്കൂൾ ഊർങ്ങാട്ടിരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത