എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/മാവിൻറെ ആത്മകഥ
മാവിൻറെ ആത്മകഥ
ഞാനൊരു വലിയ മാവാണ്. ഒരു കുന്നിൻചരുവിലാണ് എൻറെ താമസം. കുന്നിൽ നിന്ന് ഒഴുകി വരുന്ന അരുവിയാണ് എനിക്ക് ആവശ്യമായ വെള്ളം തരുന്നത്. എൻറെ ചുറ്റിനും നിറയെ മരങ്ങളുണ്ട്. എന്നാലും മാങ്ങാക്കാലമായാൽ എനിക്ക് ഏേറെ സന്തോഷമാണ്. കാരണം എൻറെ ചുറ്റിനും മാങ്ങ പെറുക്കാൻ വരുന്ന കുട്ടികളുടെ ബഹളമായിരിക്കും. കളിയും ചിരി യുമായി സമയം പോകുന്നതേ അറിയില്ല. എങ്കിലും ഞാനിന്ന് ഭയത്തിലാണ്. എൻറെ ചുറ്റുപാടുമുള്ളവരെയൊക്കെ ഇടക്കിടക്ക് വന്ന് മനുഷ്യർ മുറിച്ച് കൊണ്ടുപോവുന്നുണ്ട്. എത്രകാലമാണ് ഇനി എനിക്ക് ആയുസ് എന്ന് എനിക്കറിയില്ല. എന്നെ സ്നേഹിക്കുന്ന കുട്ടികൾ എന്നെ സംരക്ഷിക്കുമായിരിക്കും
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |