എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/കിങ്ങിണിപ്പൂച്ച

കിങ്ങിണിപ്പൂച്ച

അമ്മേ ഇന്ന് കിങ്ങിണി എഴുന്നേറ്റില്ലേ? അതും ചോദിച്ച് കൊണ്ടാണ് ഉണ്ണി എഴുന്നേറ്റ് വന്നത് തന്നെ. സാധാരണ എന്നും ഉണ്ണിയെ ഉണർത്താറ് കിങ്ങിണിയാണ്. ഞാൻ കണ്ടില്ലല്ലോ. ഉണ്ണീ നീ വേഗം പല്ല് തേച്ച് വാ. ചായകുടിക്കാം. അമ്മ പറഞ്ഞു തീരും മുൻപേ ഞാനിപ്പോ വരാം എന്നും പറഞ്ഞ് അവൻ തെക്കേപറമ്പിലേക്ക് ഓടി. കിങ്ങിണി കളിക്കാറുള്ള എല്ലായിടത്തും അവൻ പരതി. കിങ്ങിണിയുടെ കൂട്ടുകാരെയെല്ലാം കണ്ടു. പക്ഷേ അവളെ മാത്രം കണ്ടില്ല. ഉണ്ണി വിഷമത്തിലായി അവൻ വിഷമത്തോടെ വീട്ടിലെത്തി. അമ്മ അവനെ പലതും പറഞ്ഞ് ആശ്വസിപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ അടുത്ത വീട്ടിലെ ഉഷചേച്ചിയുടെ ശബ്ദം കേട്ടു. ദേ നോക്കൂ നമ്മുടെ കിണറ്റിലൊരു പൂച്ച ചത്തുകിടക്കുന്നു. ഇത് കേട്ടയുടനെ ഉണ്ണി യുടെ അമ്മ അവരുടെ വീട്ടിലേക്കോടി. നോക്കുമ്പോൾ അത് കിങ്ങിണിയായിരുന്നു. എല്ലാവരും ചേർന്ന് അതിനെ പുറത്തെടുത്തു. ഉണ്ണിക്ക് സങ്കടം അടക്കാനായില്ല. അവൻ അതിൻറെ കഴുത്തിൽ കെട്ടിക്കൊടുത്തിരുന്ന മണി ഊരിയെടുത്തു. എന്നിട്ട് വീട്ടിൽ ഒരു മൺചെപ്പിൽ കിങ്ങിണിയുടെ ഓർമക്കായി സൂക്ഷിച്ച് വെച്ചു.

സഞ്ജയ് കെ
1 ബി എ എൽ പി സ്കൂൾ ഊർങ്ങാട്ടിരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ