പഠനം പോലെ തന്നെ പഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയം ഉയർന്ന നേട്ടങ്ങൾ കരസ്ഥമാക്കി .വിദ്യാലയത്തിന്റെ ഉയർച്ചക്കായി പ്രധാന അധ്യാപകരും സഹാദ്ധ്യാപകരും കൈകോർത്തു പരിശ്രമിച്ചതിന്റെ ഫലങ്ങൾ ഇന്നും കാണുന്നു .സ്കൂളിന്റെ ഉയർച്ചക്ക് എന്നും താങ്ങും തണലുമേകാൻ നല്ലൊരു പി .ടി .എ .യുമുണ്ട് .എല്ലാ വർഷങ്ങളിലും സർക്കാർ തലത്തിൽ നടക്കുന്ന LSS സ്കോളർഷിപ്പിൽ പഞ്ചായത്തിൽ തന്ന മികച്ച വിജയ ശതമാനം നേടുന്ന സ്കൂൾ എന്നത് എടുത്തു പറയേണ്ട വസ്തുത ആണ് .

വിദ്യാഭ്യാസത്തിന്റെ സാർവത്രിക ലക്‌ഷ്യം മുൻനിർത്തിയുള്ള ഓരോ പ്രയത്നവും നമ്മെ മുന്നോട്ട് നയിക്കും.നാളെയുടെ വാഗ്ദാനങ്ങൾ ഇവിടെ നിന്നും ഉയർന്നു വരട്ടെ .ചുനങ്ങാടിന്റെ ചരിത്രത്തിൽ എന്നും പ്രഥമ സ്ഥാനം വഹിക്കുന്ന ഒരു വിദ്യാലയം തന്നെയാണ് ഇത് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം