സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വളരെ വിശാലമായ ചരിത്രമാണ് ഈ വിദ്യാലയത്തിന് ഉള്ളത്.വില്ലത്ത് രാമനെഴുത്തച്ഛൻ സ്വന്തം പടിപ്പുരയിൽ കുടിപ്പള്ളിക്കൂടമായി 1904ൽ ഒരു പാഠശാല തുടങ്ങി.അതോടൊപ്പംതന്നെ വില്ലത്ത് കുഞ്ഞൻനായർ ഒരു ശിശുവിദ്യാലയവും നടത്തിയിരുന്നു.ബാലവാടി എന്ന ആശയം നമ്മുടെ പൂർവികർ പ്രാവർത്തികമാക്കിയിരുന്നു എന്നതിന്റെ തെളിവാണത്.മൂന്നുക്ലാസ്സുകൾ വരെ മാത്രമെ അന്ന് ഉണ്ടായിരുന്നുള്ളു. ഒലിക്കടവത്ത് ശങ്കരൻനായർ,കടമൊഴിത്തൊടി രാമനെഴുത്തച്ഛൻ,വില്ലത്ത് കുഞ്ചു എഴുത്തച്ഛൻ എന്നെവരൊക്കെ ആദ്യകാല ആശാന്മാരായിരുന്നു. നിലത്തെഴുത്ത്,മണലെഴുത്ത് ഓലയിലെഴുത്ത് മുതലായ രീതികളാണ് അന്ന് അവലംബിച്ചിരുന്നത്.