സമകാലീന ലോകം ഏറെ ചർച്ച ചെയ്യുന്ന വിഷയമാണ് പരിസ്ഥിതി. ഏറെ വൈവിധ്യങ്ങൾ ആണ് പരിസ്ഥിതി നമുക്കായി കാത്തുസൂക്ഷിച്ചത് നാം ശ്വസിക്കുന്ന പ്രാണവായു, നാം കുടിക്കുന്ന ശുദ്ധജലം എല്ലാം അവയിൽ ചിലത് മാത്രം വെയിലും മഞ്ഞും എല്ലാം ഭൂമി അമ്മയുടെ വരദാനങ്ങളാണ്. എന്നാൽ ഇന്ന് നാം പരിസ്ഥിതിയെ ചർച്ചചെയ്യുന്നത് അതിനുപറ്റിയ മുറിവുകളുടെ പേരിലാണ്. അതേ കാലം പരിസ്ഥിതിക്ക് മായ്ക്കാനാകാത്ത പല മുറിവുകളും നൽകിയിരിക്കുന്നു. കാലത്തോടൊപ്പം സഞ്ചരിക്കുന്ന നമ്മൾ തന്നെ വിപത്തുകളിൽ മുന്നിട്ടുനിൽക്കുന്നത്. പരിസ്ഥിതി നശീകരണം ശുചിത്യം ഇല്ലായ്മകളിലും അത് പേരറിയാത്ത പല രോഗങ്ങളിലേക്കും എത്തിച്ചു. സമയം ഏറെ അതിക്രമിച്ചു ഇനിയും വൈകരുത് നമ്മുടെ മണ്ണിലേക്ക് ഇറങ്ങാൻ, നമ്മുടെ പ്രകൃതി തന്നെയാണ് നമ്മുടെ ഏറ്റവും വലിയ പ്രതിരോധം. പ്രകൃതിയിൽ നിന്നും നമുക്ക് ലഭിക്കുന്ന ഓരോന്നും പരിശുദ്ധമെ ങ്കിൽ നമ്മളെല്ലാം പരിശുദ്ധനാണ് കാരണം പ്രകൃതി തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ദാതാവ്.
ഒരു നിമിഷത്തെ അശ്രദ്ധ യിൽ നാം നൽകുന്ന വില വളരെ വലുതായിരിക്കും. ചുറ്റുമുള്ള പ്രകൃതിയിലെ പച്ചപ്പ് തന്നെ ഇല്ലാതായിരിക്കുന്നു. ശേഷിക്കുന്ന ഭാഗം നമുക്ക് തന്നെ തികയില്ല, ഓർക്കണം നമുക്ക് ശേഷം ഇനിയും തലമുറകൾ വരാനുണ്ട് അവർക്കും നാം നമ്മുടെ പ്രകൃതിയെ കരുതി വെക്കേണ്ടതാണ്
പേരറിയാത്ത രോഗങ്ങളിൽനിന്നും മുക്തി നേടാനുള്ള ഏകമാർഗ്ഗം അടിസ്ഥാന ശുചിത്വം തന്നെയാണ് അത് വ്യക്തിയിൽ നിന്നും കുടുംബത്തിലേക്കും കുടുംബത്തിൽനിന്ന് സമൂഹത്തിലേക്കും മാറണം. അങ്ങനെ പരിസ്ഥിതി സംരക്ഷണവും ശുചിത്വവും രോഗപ്രതിരോധശേഷിയും നാം കൈവരിക്കുന്നു. ഇതുതന്നെയാണ് നല്ല നാളേക്കുള്ള പ്രതീക്ഷയും .