സിറഞ്ചുകൾ ഞരമ്പു തുളച്ച് ചോരകുടിക്കാനെ ത്തും മുൻപേ, ജീവിതത്തെ ഉറ്റുനോക്കു ന്ന കണ്ണുകളെ കുത്തി പ്പൊട്ടിച്ച്, പ്രതീക്ഷകൾ മന്ത്രിക്കുന്ന ചുണ്ടുകളെ ചീന്തിപ്പറിച്ച്, ചിറകുമുളച്ച സ്വപ്നങ്ങളെ അരിഞ്ഞുവീഴ്ത്തി, ചിരിക്കാൻ തുടിക്കുന്ന സന്തോഷങ്ങളെ വീണ്ടും കണ്ണീരുകുടിപ്പിച്ച്, ഹൃദയമിടിപ്പിന്റെ ചങ്ങലയുംമുറിച്ചുകൊണ്ട്, കാൻസർ കാർന്നുതിന്ന ശരീരവുമായ് ആ അറയിൽ എനിക്കും കിടക്കണം. ചീഞ്ഞുപോയജീവിതങ്ങൾ മരിച്ചു ജീവിക്കുന്ന മോർച്ചറിയിൽ.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത