എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ഇരുട്ടിനെ തോൽപ്പിക്കാൻ

ഇരുട്ടിനെ തോൽപ്പിക്കാൻ

കൊറോണ അഥവാ കോവിഡ്-19 എന്ന വൈറസ് ഇന്ന് ലോകംനേരിടുന്ന ഒരു വലിയ മഹാമാരിയായ് രൂപമെടുത്തുകഴിഞ്ഞു.നിപയെപ്പോലെ ഒരുപക്ഷെ നിപയെക്കാളേറെ വീര്യമുള്ളതാണ് ഈ വൈറസ്.ഓരോ രാജ്യവും,ഓരോ സംസ്ഥാനവും, ഒാരോനാടും, ഒാരോ മനുഷ്യനും, കൊറോണയ്ക്കു മുന്നിൽ മുട്ടുകുത്തുമ്പോൾ അതിനെ തുരത്താൻ ജാതിയും,മതവും,വിശ്വാസങ്ങളുമൊന്നുമല്ല ആവശ്യം.ഒറ്റക്കെട്ടായി നിൽക്കാൻ കഴിവുള്ള മനുഷ്യരേയാണ് ആവശ്യം. അതിനുവേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന കുറച്ച് കാര്യങ്ങൾ,
1.കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക.
2.രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടുക.
3.കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് 20 സെക്കന്റ് നേരത്തേക്ക് കഴുകുക.
4.വ‌ൃത്തിഹീനമായ കൈകൾക്കൊണ്ട് കണ്ണ്, വായ്,മൂക്ക് എന്നീ ശരീരഭാഗങ്ങളിൽ തൊടാതിരിക്കുക.
5.പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക.
ഇതുപോലെയുള്ള ചില കാര്യങ്ങൾ ചെയ്താൽ കൊറോണ വൈറസ് പടരുന്നത് ഒരു പരിധിവരെ
നമുക്ക് തടയിടാൻ കഴിയും.
  നമ്മളിങ്ങനെ ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് ടിക് ടോക്കും,ഡബ്സ്മാഷുമെല്ലാം ചെയ്യുമ്പോഴും. നമുക്കുവേണ്ടി പോരാടുന്ന കുറേപ്പേർ പുറത്തുമുണ്ട്.അവരാണ് യഥാർത്ഥ പോരാളികൾ.അവരെ
നമ്മളോർക്കണം. അവരെ സല്യൂട്ട് ചെയ്യണം. നമ്മളിവിടെ വീട്ടിലിരുന്ന് സുഖിക്കുമ്പോൾ.
ഐസൊലേഷൻ വാർഡിലെ നാലുചുമരുകൾക്കിടയിൽ കൊറോണയോടു പോരാടുന്ന കുറേ പോരാളികൾ
വേറെയുമുണ്ട്.അവരെയോർത്തെങ്കിലും പോരാടുക.കൊറോണയുടെ മരണക്കുഴിയിലേക്ക് ആയിരങ്ങൾ വീണുമരിക്കുമ്പോൾ അവർക്കുവേണ്ടി കരയാൻ ഒരിറ്റു കണ്ണീരെങ്കിലും ബാക്കിവെക്കുക. അവരുടെ മുഖവും,
നമുക്കുവേണ്ടി പോരാടുന്ന പോരാളികളുടെ മുഖവും മനസ്സിന് പ്രചോദനമാക്കി പോരാടുക.കൊറോണക്ക് കയ്യിലുള്ള മരുന്ന് കൊടുക്കാം.പക്ഷെ നമ്മുടെ ജീവിതം കൊടുക്കരുത്.കൊറോണക്ക് കാർന്നുതിന്നാനുള്ളതല്ല നമ്മുടെലോകം.ഈ വൈറസ് നമുക്ക് കുറേ പാഠങ്ങൾ പഠിപ്പിച്ചുതന്നു അതെന്നും മനസ്സിലുണ്ടാവണം.ജാതിയും മതവും മറന്ന് ഒറ്റക്കെട്ടായി കൊറോണയെ തുരത്താം.ഓർക്കുക ഓരോ ജീവനും അമൂല്യമാണ്.ഇനിയൊരു ദുരന്തം ഇവിടെ പിറവിയെടുക്കില്ല എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
                 ജയ് ഹിന്ദ്
                                                             

അശ്വിൻ പി
9 G എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം