മീനൂട്ടി


അവൾ പതിവുപോലെ സ്കൂളിൽ പോകാനായിറങ്ങി. പെട്ടെന്നൊരു ശബ്ദം കേട്ട് മീനു തലയുയർത്തി നോക്കി. വീടിനടുത്തുള്ള പുഴയിൽ ആരൊക്കെയോ ചേർന്ന് ചപ്പ് ചവറുകൾ വലിച്ചെറിയുന്നു. പെട്ടെന്നവൾക്കു ടീച്ചർ പറഞ്ഞ കാര്യം ഓർത്തു. മാലിന്യങ്ങൾ പുഴയിലെ വെള്ളം നശിപ്പിക്കുമല്ലോ എന്നോർത്ത് അവൾ പുഴയിലേക്കിറങ്ങി അത് വലിച്ചു മാറ്റാൻ ശ്രമിച്ചു. ആകെ നനഞ്ഞു കുതിർന്നാണ് സ്കൂളിൽ എത്തിയത്. വൈകിയെത്തിയതിന്റെ കാരണം ടീച്ചർ ചോദിച്ചു. അവൾ നടന്ന കാര്യങ്ങളെല്ലാം ടീച്ചറോട് പറഞ്ഞു. അടുത്ത ദിവസത്തെ അസ്സംബ്ലിയിൽ മീനുവിനെ ഹെഡ്മാസ്റ്റർ അവളെ അഭിനന്ദിച്ചു സംസാരിച്ചു. അവൾ ഒരുപാട് സന്തോഷിച്ചു. വീട്ടിലെത്തിയ മീനു എല്ലാ കാര്യങ്ങളും അമ്മയോട് പറഞ്ഞു. ഇതിനിടയിൽ അമ്മ ചായ എടുത്തു വച്ചു. വേഷം മാറി വന്ന മീനു ചായയിൽ ഒരു ഈച്ച കിടക്കുന്നതാണ് കണ്ടത്. ഭക്ഷണ സാധനങ്ങൾ അടച്ചു വയ്‌ക്കേണ്ട ആവശ്യകതയെക്കുറിച്ച്‌ മീനു അമ്മയെ ബോധ്യപ്പെടുത്തി. ഈച്ച, കൊതുക് തുടങ്ങിയ പ്രാണികൾ വഴി പകരാൻ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ച് അമ്മയെ ഓർമപ്പെടുത്തി. അവളുടെ ശാസ്ത്ര പുസ്തകം എടുത്തു കാട്ടുകയും വായിച്ചു കേൾപ്പിക്കുകയും ചെയ്തു.പതിവുപോലെ ചെടികൾക്കെല്ലാം വെള്ളമൊഴിക്കാൻ അമ്മയെ സഹായിച്ചു. പിന്നീട് ഗൃഹ പാഠങ്ങൾ എല്ലാം ചെയ്തു. അച്ഛനോടൊപ്പം ഇരുന്ന് ആഹാരം കഴിച്ചു ഉറങ്ങാൻ കിടന്നു


അൽഫിദ
7A എ.എം.യു.പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ