ജനതാ ജനതാ രക്ഷകരായ്
പോലീസുണ്ടേ റോഡരികിൽ
കോവിഡ് വിമുക്തമായൊരു നാടിൻ
സ്വപ്ന കൂട്ടിൽ കാവലുമായ്(2)(സ്വപ്ന)
കോവിഡ് തരിയെ തുടച്ചു നീക്കാൻ
ജയ് ജയ് പോലീസ് ജയ് ജയ് പോലീസ്
പോലീസ് ചട്ടത്തോടെ കരേറു
നിർദ്ദേശങ്ങൾ പാലിക്കൂ (2) (നിർദ്ദേ)
ഒത്തുപിടിച്ചു മുന്നേറാൻ
അകലം പാലിച്ചീടുക നാം
ഒത്തൊരുമിച്ചു ജയിച്ചീടാൻ
മാസ്ക്കുകൾ വച്ചു നടന്നീടൂ (2)(മാസ് ക്കു)
സ്വന്തം സദനം വിട്ടിവിടെ
ത്യാഗം സഹിച്ചു നിൽക്കുന്നു
സ്വന്തം കാര്യം നോക്കാതെ
നിയമം കാക്കാൻ നിൽക്കുന്നു (2) (നിയമം)
നമ്മുടെ നന്മയ്ക്കായിവിടെ അവർ
ചുടുവെയിലേറ്റിട്ടെരിയുന്നു
നമ്മുടെ നല്ലതിനായല്ലോ അവർ
ഉപദേശങ്ങൾ നൽകുന്നു (2) ( ഉപദേ)
അഹോരാത്രം മുന്നേറുന്നൊരു
പോലീസുണ്ടേ റോഡരികിൽ
വീട്ടിലിരിക്കൂ വീട്ടിലിരിക്കു
സ്വന്തം രക്ഷയുറപ്പാക്കൂ (2) (സ്വന്തം)
നമ്മുടെ രക്ഷകരായിവിടെ
നിയമ പാലകരുണ്ടല്ലോ
നമുക്കു വേണ്ടി നമുക്കു വേണ്ടി
അവരുണ്ടിവിടെ രക്ഷകരായി (2) (അവരു)
അപർണ്ണാ രാജ്