വിദ്യാരംഗം കലാസാഹിത്യ വേദി 2023 24

അധ്യയന വർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു. ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് പി ടി എ പ്രസിഡണ്ട് വിദ്യാരംഗം സമിതി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഓരോ മാസവും രംഗത്തിന്റെ പ്രവർത്തനങ്ങൾ നടത്തിവന്നു. വാങ്മയം പ്രതിഭ നിർണയ പരീക്ഷ സ്കൂൾ തലത്തിൽ നടത്തുകയും ഇതിൽ വിജയിച്ച കീർത്തന.അസ് വാ റഹ്മാൻ എന്നീ കുട്ടികളെ സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു വിദ്യാരംഗം പഞ്ചായത്ത് തല സർഗോത്സവത്തിലും സബ്ജില്ലാതല സർഗോത്സവത്തിലും നമ്മുടെ കുട്ടികളെ സജീവമായി പങ്കെടുപ്പിച്ചു വിചാരംഗത്തിന്റെ ഒരു ഏകദിന ശില്പശാല നടത്താൻ സാധിച്ചു. നാടൻ പാട്ട് കലാകാരൻ സജീവൻ ചെമ്മരത്തൂർ ശില്പശാലയിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു. വായനാദിന പരിപാടികൾ ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളെ വിദ്യാരംഗത്തിന്റെ ബാനറിൽ വിജയിപ്പിക്കാൻ സാധിച്ചിട്ടുണ്ട്