മായുന്ന സൗഹൃദം
കണ്ണീരിൻ, കാതലായി വച്ചൊരാ
കൂട്ടരെ വിട്ടു ഞാൻ പിരിയുന്ന കാലം.
പണ്ടു നാം കളിച്ച കളികൾ തൻ മാധുര്യം
വാക്കിലും വരിയിലും തീർക്കാൻ കഴിയില്ല.
മഴ പെയ്യും നേരത്ത് കെട്ടി കിടക്കും ചളി
വെള്ളത്തിൽ എത്ര ചവിട്ടി കളിച്ചു നാം
അറിവുകൾ നൽകീ ഈ കൂട്ടുകെട്ടിൻ
മാധുര്യമോരോ വാക്കിനാലേ.
ഇന്നെൻ മനസ്സിലൊരു ചിന്ത മാത്രമെൻ
കുട്ടരേ നാം പിരിയുന്നു