മഹാമാരി
കോവിഡ് 19

ലോകത്തെ പേടിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് 19.ഈ രോഗം ആദ്യം ചൈനയിലാണ് വന്നത്. അമേരിക്കയിലാണ് കൂടുതൽ മരണം. കഴിഞ്ഞ വർഷം ഡിസംബറിലാണ് ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും ലോകജനതയെ മുൾമുനയിൽ നിർത്തിച്ച കോവിഡ് 19 കാരണമായ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. കോവിഡ് മൂലം ലോകതലത്തിൽ 5000 പേരാണ് ദിവസവും മരിച്ചുകൊണ്ടിരിക്കുന്നത്. 35000 പേർക്ക് ദിവസവും രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നു. ഇതിനകം ലോകത്താകെ രണ്ടര ലക്ഷത്തോളം ആളുകൾ മരണപ്പെടുകയും 35ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മരണത്തിലും രോഗത്തിലും വൻസാമ്പത്തിക രാഷ്ട്രമായ അമേരിക്കയാണ് മുന്നിൽ. 65000പേർ ഇതിനകം അവിടെ മരണപ്പെടുകയും 9ലക്ഷത്തോളം പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. കോവിഡ് മൂലമുള്ള ഇന്ത്യയിലെ മരണനിരക്ക് 1200ആണ്.

ഹലീമ ത്തു സാദിയ
3 A എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം