കൊറോണ വൈറസ്
കൊറോണ വൈറസ് ഒരു പകർച്ചവ്യാധിയാണ്. ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ചൈനയിലെ ' വുഹാൻ' എന്ന സ്ഥലത്താണ് . പിന്നീട് ഇത് ലോകത്തിലെ മിക്കവാറും രാജ്യങ്ങളിലേക്ക് പടർന്ന് തുടങ്ങി. കോവിഡ് 19 എന്ന ഈ വൈറസ് ലോക ജനതയെയാകെ ഭീതിയിലാഴ്ത്തി മരണ താണ്ഡവമാടുകയാണ്..
      ഈ വൈറസിനെതിരെ ഫലപ്രദമായ വാക്സിൻ കണ്ട് പിടിക്കാത്തതിനാൽ ജനങ്ങൾ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഭയന്നിരിക്കുകയാണ്.
     ഇത് പകരാതിരിക്കാൻ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്തിറങ്ങുമ്പോൾ 'മാസ്ക്ക് ' ധരിക്കുകയും തിരിച്ച് വരുമ്പോൾ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും വേണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊറോണ വരാതെയും ഭയപ്പെടാതെയും ജീവിക്കാം.
      നമ്മുടെ രാജ്യത്തെയും ജനങ്ങളെയും ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
     ആരോഗ്യ പ്രവർത്തകർ പറയുന്ന നിർദേശങ്ങൾ അനുസരിച്ച് നമുക്ക് മുന്നേറാം.
           "  BREAK THE CHAlN " 
    
 "  തുപ്പല്ലേ !!!  തോറ്റു പോകും "
     
ഷൈമ . T. P
VA എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം