കൊറോണക്കഥ

കൊറോണ എന്നൊരു ക്രൂരനായ വൈറസ് ഉണ്ട്. അവൻ പുറത്തിറങ്ങിയാൽ പിന്നെ മനുഷ്യരെ പുറത്തിറങ്ങാൻ അനുവദിക്കില്ല.

ആരെങ്കിലും പുറത്തിറങ്ങിയാൽ അവന് അവർക്ക് ഒരു രോഗം സമ്മാനിക്കും- അതാണ്‌ കൊവിഡ് -19,

കൊറോണ പുറത്തിറങ്ങിയാൽ പിന്നെ കുട്ടികൾക്ക് സ്കൂളിൽ പോവാൻ കഴിയില്ല, ജനങ്ങൾക്ക് ജോലിക്ക് പോവാൻ കഴിയില്ല. ഭക്ഷണം വാങ്ങാൻ കഴിയാതെ മനുഷ്യർ പട്ടിണിയാവും.

വിദേശത്ത് പോയ എന്റെ അയൽവാസികൾ അവിടെ കുടുങ്ങി. മറ്റ് രാജ്യങ്ങൾ മലയാളികൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നില്ല. സർക്കാർ അവരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്.

പുറത്തിറങ്ങാതെ വൃത്തിയായി ഇരിക്കലാണ് കൊറോണയെ തോല്പിക്കാനുള്ള സൂത്രം. പക്ഷെ- ചില മണ്ടന്മാർ അതൊന്നും ചെവി കൊള്ളാതെ പുറത്തിറങ്ങി നടക്കുന്നുണ്ട്.


ഫർഹ . പി
3 B എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത