പോവുക നീ .....

പ്രിയ കോ റോണേ
വന്ന വഴിക്ക് തിരിച്ച് പോകൂ
മനുജന്ന ഹങ്കാരം ഇല്ലാതായി
അത്യാഗ്രഹവും മാഞ്ഞു പോയി
മതിമറന്നാടിയ മനുഷ്യന്
നല്ല വിചാരം തന്ന കൊറോ ണേ
വാഹന മില്ല പുകയില്ല ഹോട്ടലിലേക്കെത്തിനോട്ടമില്ല
സിനിമയില്ല കണ്ണീർ സീരിയലില്ല
കൊട്ടില്ല പാട്ടില്ല മേളമില്ല അമ്പലവും പള്ളിയും വിജനമായി
വിഷുവും പെരുന്നാളും ചുരുക്കത്തിലായ്
കൂട്ടത്തിൽ ചക്കയും മുമ്പനായി
പഴയ കാലത്തിലേക്കെത്തി നോക്കി
അതിൻ സുഖം അല്പം നുകർന്നു ഞാനും
താണ്ഡവം നിർത്തി പോവുക നീ
ഞങ്ങളൊക്കെയും ഒന്നായ് മാറി




ജിൽ സിദ പി.കെ
5 B എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത