###### തൊട്ടവൻ#####

ജനിച്ചത് ചൈനയിലും
വളർന്നത് ഇറ്റലിയിലും
പാറിപ്പറന്ന് ലോകരാജ്യങ്ങളും
കേരളമേ നിൻ മാറിലും
ഭീതിക്കടൽ അലയടിക്കുന്നു
എന്നിലും നിന്നിലും
നിന്നിലെ ഉത്ഭവത്തിൽ
കാരണമതു തേടി
മാനവൻ അലഞ്ഞിടുന്നു
കണ്ടില്ല കണ്ടെത്താനായില്ല
നീ തൊട്ട കണികകളെല്ലാം
മണ്ണിൻ്റെ മാധുര്യ മറിഞ്ഞിടുന്നു
അയ്യോ.... കാലൻ്റെ
പ്രതികാര രൂപമേ
നിൻ പ്രതികാര ഭാവത്തിനു കാരണമോതൂ
എൻ കാതുകൾ കാതോർക്കുന്നു..
       



അനഘ N
2 B എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത