എ.എം.യു.പി.സ്കൂൾ കടലുണ്ടിനഗരം/അക്ഷരവൃക്ഷം/മാതൃഹൃദയം
മാതൃഹൃദയം
എന്തിനാ ദൈവമേ എന്നെ ഈ ലോകത്ത് നിർത്തിയിരിക്കുന്നത്? എന്നെ കഷ്ടപ്പെടുത്തി നിനക്ക് മതിയായില്ലേ? ആരോടാ ഞാനീ പറയുന്നത്? ദൈവത്തിനോട് പറഞ്ഞിട്ട് ദൈവവും എന്റെ പ്രാർത്ഥന കേൾക്കുന്നില്ല. ഇത്രയും പറഞ്ഞ് ആ വൃദ്ധ ഒരു ദീർഘ നിശ്വാസം വിട്ടു വീണ്ടും തുടർന്നു. മൂന്നു ആൺമക്കളെ ഞാൻ പ്രസവിച്ചു. ഒന്നിനു പോലും എന്നെ വേണ്ട പക്ഷെ എല്ലാവർക്കും എന്റെ സ്വത്ത് വേണം. ആകെയുള്ള കൂട്ട് എന്റെ അയ്യപ്പേട്ടനായിരുന്നു അങ്ങേരെ ദൈവം നേരത്തെ കൊണ്ട് പോയി.. ഇതു പറയുമ്പോഴേക്കും ആ വൃദ്ധ മാതാവിന്റെ കാഴ്ച മങ്ങിയ കണ്ണുകളിൽ നിന്ന് ഒട്ടിയ കവിളിലേക്ക് കണ്ണുനീർ ധാരധാര യായി ഒഴുകി.. അപ്പോൾ അവരുടെ അവസാന മരുമകൾ പൂമുഖത്തേക്ക് പ്രവേശിച്ചു...
അവിടുന്ന് ഒരുപാട് ദിവസങ്ങൾ പിന്നിട്ടു. ഉമ്മറത്തിരിക്കുമ്പോൾ ആ വൃദ്ധ ചിന്തിച്ചു മൂത്ത മകൻ രാജേഷിന് ആമിനയെ കൊണ്ട് ഒന്ന് ഫോൺ ചെയ്യിപ്പിച്ചാലോ? ഒരു പക്ഷെ അവൻ വന്നാലോ എന്ന് പറഞ്ഞ് ഉമ്മറ പടിയിൽ നിന്ന് എഴുന്നേറ്റ് പതുക്കെ മുറ്റത്തേക്കിറങ്ങി ഒരു മൂലയിൽ ചാരി വച്ച തന്നോളം പ്രായമുള്ള ഊന്നു വടിയെടുത്ത് ആമിനയുടെ വീട്ടിലേക്ക് നടന്നു. "മോളേ ആമിന ബാനുവിനെ ഒന്ന് വിളിക്ക് മോനേ വിളിക്കാനാ" അയ്യോ അമ്മ ബാനു ഭർതൃ വീട്ടിലേക് പോയല്ലോ സാരമില്ല മോനെ കൊണ്ട് വിളിപ്പിക്കാം ആമിന തന്റെ മകനെ വിളിച്ചു ആ അമ്മ കൊണ്ട് വന്ന കീറിപ്പറിഞ്ഞ പുസ്തകം മകന് നേരെ നീട്ടി കൊണ്ട് പറഞ്ഞു മോനേ ഇതിൽ അമ്മയുടെ മൂത്തമകന്റെ നമ്പർ ഉണ്ട് നീ ഒന്ന് അമ്മക്ക് വിളിച്ചു കൊടുക്ക് ആ മകൻ പുസ്തകം വാങ്ങി കീറിയ പേജുകൾ ക്കിടയിൽ നിന്ന് അവൻ നമ്പർ തിരിഞ്ഞു ഡയൽ ചെയ്ത് ഫോൺ വൃദ്ധക്ക് നേരെ നീട്ടി. മോനേ നീ പറഞ്ഞോ നിങ്ങളുടെ അമ്മ വിളിക്കാൻ പറഞ്ഞിട്ട് വിളിച്ചതാണെന്നും എന്നെ വന്നൊന്ന് കൊണ്ട് പോകാനും... വൃദ്ധയോട് ദയവു തോന്നിയ അവൻ അവരുടെ മകനെ വിളിച്ചു അമ്മ പറഞ്ഞത് പോലെ സംസാരിച്ചു. വരാമെന്ന് ആ മകൻ പറഞ്ഞു അവൻ ആ വിവരം വൃദ്ധയോട് പറഞ്ഞു ആ വൃദ്ധക്ക് തൊല്ലൊരാശ്വാസം തോന്നി.. "മക്കളെ ക്ഷമിക്കണം വെറുപ്പൊന്നും ഈ അമ്മയോട് തോന്നരുത് നിവൃത്തി കേടു കൊണ്ടാ നിങ്ങൾക്ക് ദൈവം നൂറു പുണ്യം തരും " എന്നും പറഞ്ഞ് ആ വൃദ്ധ തിരികെ വീട്ടിലേക് നടന്നു... വീട്ടിലെത്തിയ പാടെ ഉമ്മറത്തു ആ മകനെയും പ്രതീക്ഷിച്ചു ഇരുത്തം തുടങ്ങി രാത്രി പത്തു മണി കഴിഞ്ഞിട്ടും ആ മകൻ വന്നില്ല. ആ അമ്മയുടെ പ്രതീക്ഷ അസ്തമിച്ചു പതിയെ അവിടെ നിന്ന് എഴുന്നേറ്റ് ഉറങ്ങാനായി പോയി ഇനി അവനെങ്ങാനും വല്ലതും പറ്റിയോ? കിടക്കപ്പായയിൽ കിടക്കുമ്പോൾ ആ അമ്മ ആത്മഗതം ചോദിച്ചു. "ഈ രാത്രി എന്റെ അവസാന രാത്രിയാക്കണേ ദൈവമേ..... ആർക്കും ഭാരമായി എന്നെ ഈ ലോകത്ത് നിർത്തരുതേ... "എന്ന് പ്രാർത്ഥിച്ചു ആ അമ്മ ഉറങ്ങാൻ കണ്ണുകൾ അടച്ചു. പതിയെ ആ കണ്ണുകളെ ഉറക്കം തഴുകി.............
|