എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' നമ്മുടെ നദി'''
നമ്മുടെ നദി
നമ്മുടെ കൊച്ചു കേരളത്തിൽ 44 നദികളുണ്ട്. ഇവയെല്ലാം ഒഴുകി വരുന്നത് കേരളത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മലനിരകളിൽ നിന്നാണ്. ഇവയിൽ 41 നദികൾ പടിഞ്ഞാറ് അറബിക്കടലിലും 3 നദികൾ ബംഗാൾ ഉൾക്കടലിലുമാണ് പതിക്കുന്നത്. കേരളത്തിന്റെ വടക്ക് പടിഞ്ഞാറ് വീതി കുറവായതിനാൽ കിഴക്ക് മലമുകളിൽ നിന്ന് പെട്ടന്ന് ഒഴുകി പടിഞ്ഞാറ് അറബി കടലിൽ ചെന്ന് പതിക്കുന്നു . കേരളത്തിലെ കാർഷിക ആവശ്യങ്ങൾക്കും ,ജലസേചന സൗകര്യത്തിനും കുടിവെള്ളത്തിനും മറ്റും ആശ്രയിക്കുന്നത് ഈ നദികളേയാണ് എന്നാൻ ഇന്ന് നദികൾ മാലിന്യങ്ങൾ പേറുന്ന ഒരിടമായി മാറിയിരിക്കുന്നു . പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിക്കൽ, വീടുകളിൽ നിന്നും നഗരങ്ങളിലെ ഹോട്ടലുകളിൽ നിന്നുമുള്ള കക്കൂസ് മാലിന്യങ്ങൾ കുഴൽ വഴി പുഴയിലേക്ക് തുറന്നുവിടൽ ,അറവുമാലിന്യങ്ങൾ നിക്ഷേപിക്കൽ, വാഹനങ്ങൾ പുഴയിലേക്കിറക്കി കഴുകൽ ,വിഷം കലക്കി മീൻ പിടിക്കൽ എന്നീ പ്രവർത്തനങ്ങൾ മൂലം പുഴകൾ നശിച്ച് കൊണ്ടിരിക്കുകയാണ് .ഇനിയും ഇത്തരം പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടിരുന്നാൽ അത് നമ്മുടെയും മറ്റു ജീവജാലങ്ങളുടെയും നാശത്തിന് കാരണമായി തീരും. അതിനാൽ ജലാശയങ്ങൾ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയുകട മയാണ്. നദികളുടേയും മറ്റു ജലാശയങ്ങളുടെയും സംരക്ഷണത്തിനായി നമുക്ക് കൈകോർക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |