മനുഷ്യ.
തിരിഞ്ഞൊന്നു നോക്കൂ...
ഞാൻ പിറവി നൽകിയ നിൻ
ഭൂതകാലത്തേക്ക്..
അന്ന്.
സാക്ഷിയായി നിന്നു ഞാൻ
എന്നെ ദൈവമായി കണ്ട മനുഷ്യനിൽ..
നിനക്കേകി ഞാൻ എന്നുണ്മതൻ നന്മ
പച്ചപ്പായ്..പൂന്തെന്നലായ്..ഫലങ്ങളായ്.
കനിഞ്ഞിറങ്ങി നിൻ മാതാവായ്
ഈ ഭൂവിൽ....
കാലചക്രമുരുണ്ടു....
നി വളർന്നു
എന്നിൽ നി കണ്ടു
നിൻ വളർച്ചക്കായുള്ള വ്യവസായത്തെ..
പക്ഷെ
കണ്ടതില്ലിനിയും നിൻ ഉൾക്കാഴ്ച്ചയിൽ..
പകർന്നു ഞാൻ
നിന്നുള്ളിലായ്
എന്നുള്ളിലെ വൈറസിനെ. .
മനുഷ്യ..
നീ പോരാടൂ..
നിന്റ അതിജീവനത്തിനായ്.
ഭൂമി തന്റ്റെ മാതാവാണെന്ന ബോധത്തോടെ..