ഒരു പുഴയായി എന്നും നിറഞ്ഞിടും
പുളവാർന്ന തിരകളിലേറി
നനവാർന്ന മണ്ണിനെന്നും
തുണയാങ്ങനെ ഒഴുകിടുന്നു.
ശ്രുതിലയ താള ലഹരിയിൽ
നിത്യ സംഗീത വേദിയായ്
കൂട്ടരുമൊത്തു ഒരു ചെറു വഞ്ചി പോയിടുന്നു.
ഒരു പുഴതൻ താളത്തിൽ ജീവിതം
ഒരു നിറകുടമായി മായാതെ
ജീവിതം തന്നിലെ ഒഴുക്ക്
എന്നും അണയാതെ ഏവരിലും
നിമിഷങ്ങളെയും സാക്ഷിയാക്കി
അണയാത്ത നിലവിളക്കിതൻ
തിരയണയാതെ എന്നും........
മൌനത്തിൻ നൃത്ത ചുവടുകളുമേകി
കണ്ണീരിന്റെ ഭാഷ തീർത്തു
അത് സന്തോഷത്തിൻ വാക്കുകളുമായി
അതങ്ങനെ ഒഴുകിടുന്നു
ദൈവത്തിൻ സ്തുതിയിലർപിച്
എൻ ജീവിതം..........
അതിതാ യാത്രയാകുന്നു
ഉയരങ്ങളിൽ നിന്നുമുയരങ്ങളിലേക്ക്...... !!