മാസ്ക്

ലോക ജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ മഹാ മാരിയാണ് കൊറോണ വൈറസ് .ലക്ഷക്കണക്കിന് മനുഷ്യ ജീവനുകൾ ഈ അസുഖം കവർന്നെടുത്തു .ചൈനയിലെ വുഹാൻ നഗരത്തിലായിരുന്നു ഇതിന്റെ തുടക്കം .മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം പടർന്നു പിടിക്കുന്നു .പിന്നെയത് ലോകം മൊത്തം വ്യാപിച്ചു .ഇന്ന് എല്ലാവരും ഇതിനെ കുറിച്ചുള്ള പേടിയിലും ആശങ്കയിലുമാണ് കഴിയുന്നത് .അസുഖമുള്ളവരുടെ സ്രവത്തിൽ നിന്നും സ്പർശനത്തിൽ നിന്നുമാണ് ഇത് പകരുന്നത് .ഇത് വരെ ഈ അസുഖത്തിന് കൃത്യമായ മരുന്ന് കണ്ടെത്തിയിട്ടില്ല .ഇതിന് പ്രത്യേകിച്ച് മുൻകരുതലാണ് വേണ്ടത് .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക .കൈ കാലുകൾ സോപ്പിട്ട് കഴുകുക , തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക , പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ...
.... എന്നിങ്ങനെയുള്ള കരുതലോടെ മാത്രമേ ഇതിനെ നമുക്ക് നിയന്ത്രിക്കാനാവൂ ....

മുഹമ്മദ് ഷെഫിൻ യു
രണ്ട് എ എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം