എന്റെ ഗ്രാമം...

മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ എന്ന അതിമനോഹരമായ കൊച്ചു ഗ്രാമത്തിലാണ് എ. എം. എൽ. പി സ്കൂൾ പടിഞ്ഞാറേക്കര  സ്ഥിതി ചെയ്യുന്നത്.. പച്ചപിടിച്ച പാടവും, തെങ്ങിൻ തോപ്പുകളും ഞങ്ങളുടെ ഗ്രാമത്തിൻ സൗന്ദര്യം കൂട്ടുന്നു.

മതസൗഹാർദ്ദത്തെ ചേർത്തുപിടിക്കുന്ന ഒരു ഗ്രാമം കൂടിയാണ് ഞങ്ങളുടേത്..

എന്റെ ഗ്രാമം

വലുതും ചെറുതുമായ കടകൾ, തപാൽ ഓഫീസ്, ആരോഗ്യ കേന്ദ്രം തുടങ്ങി സൗകര്യങ്ങളെല്ലാം ഞങ്ങളുടെ ഗ്രാമത്തിൽ ലഭ്യമാണ്.. കുളവും, ചോലയും,പുഴയും, കാടും, തോടും, വയലും വയലും, അരുവിയും  തുടങ്ങി പ്രകൃതിയോട് ഇണങ്ങിയുള്ള ഒരു ചുറ്റുപാടാണ് ഞങ്ങളുടെ സ്കൂളിന്റേത്...