എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ മൈലാടി ഗ്രാമം
മൈലാടി ഗ്രാമം
മൈലാടി എന്നൊരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു. അവിടെ ത്തെ ജനങ്ങൾ കൃഷി ചെയ്‌തും മറ്റു ജോലികൾ ചെയ്തു മാണ് ജീവിച്ചു പോന്നത്. അങ്ങനെയിരിക്കെ ഒരു വേനൽകാലത്ത് അവിടെ മഞ്ഞപിത്തം പടർന്നു പിടിച്ചു. രോഗത്തിന്റെ കാരണം കണ്ടത്താനായി ഗ്രാമവാസികൾ പുറപ്പെട്ടു. അവസാനം അവർ കാരണം കണ്ടെത്തി. ഗ്രാമത്തിലെ കുടിവെള്ള കിണറിനടുത്തു കൂട്ടിയിട്ട ചപ്പു ചവറുകൾ ചീഞ്ഞളിഞ്ഞിരിക്കുന്നു. കാക്കകൾ അതു ചിക്കി പരത്തി കിണറിലും സമീപത്തും ഇട്ടിരിക്കുന്നു. ഉടൻ ഗ്രാമ വാസികൾ ഒത്തു കൂടി കിണറും പരിസരംവും വൃത്തിയാക്കി. ഗ്രാമത്തിലെ മുഴുവൻ ആളുകളെയും വിളിച്ചു കൂട്ടി ശുചിത്വ ത്തെ കുറിച്ച് ബോധവൽക്കരണം നടത്തി. അങ്ങനെ ആ ഗ്രാമം പഴയ തു പോലെ സന്തോഷംത്തോടെ ജീവി ക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |