ഭയമല്ല, ജാഗ്രത!!!
ഭയമല്ല ജാഗ്രതയാണഅ വേണ്ടത്...നോവൽ വൈറസായ കൊറോണ ലോകത്തെ ആകെ പിടിച്ചുലക്കിയപ്പോൾ നാം ഒന്നടങ്കം ഒരേ സ്വരത്തിൽ പറഞ്ഞതാണ് ഈ വാക്കുകൾ.ചെറുപ്പം തൊട്ടേ വ്യക്തിശുചിത്വത്തെകുറിച്ചും പരിസര ശുചിത്വത്തെ കുറിച്ചും വേണ്ടുവോളം പ്രസംഗിക്കുന്ന മനുഷ്യൻ പക്ഷെ ഇതിന്റെ ഉൾക്കാമ്പ് തിരിച്ചറിയുന്നത് അൽപം വൈകിയാണ്.ആരോഗ്യം എന്നാൽ സമ്പൂർണ്ണ ആരോഗ്യ സുസ്ഥിതി എന്നതാണ്.ആരോഗ്യം സംരക്ഷിക്കാനും രോഗപ്രതിരോധം വർധിപ്പിക്കാനും വില കൂടിയ മരുന്നുകളുടെയോ വിപണി കീഴടക്കിയ വൻകിട കമ്പനികളുടെ ഉൽപന്നങ്ങളോ ആവശ്യമില്ല.വേണ്ടത് വിവേകത്തോടെയും വിചാരത്തോടെയുമുള്ള ജാഗരൂകതയാണ്.താഴെ പറയുന്ന കാര്യങ്ങളെ നിത്യജീവിതത്തിൽ കൊണ്ട് വരാൻ ശ്രമിച്ചാൽ ആരോഗ്യപൂർണ്ണമായ ഒരു ജീവിതം നമുക്ക് പടുത്തുയർത്താം.
- ശുചിത്വം പാലിക്കുക
- ശുദ്ധജലം ഉപയോഗിക്കുക
- നല്ല പോഷക ഭക്ഷം ഉറപ്പു വരുത്തുക
- വ്യായാമം പതിവാക്കുക
- ധാരാളം വെള്ളം കുടിക്കുക
- മാനസിക സമ്മർദ്ദം കുറക്കുക
- നല്ല സൗഹൃദങ്ങളെ സൃഷ്ടിക്കുക
- കൃത്യമായ വൈദ്യ പരിശോധന നടത്തുക
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|