കൊതിയുണ്ട് കാണുവാൻ കൂട്ടുകാരെ കൊതിയുണ്ട് കാണുവാൻ ടീച്ചറിനെ. ആ പാട്ടൊന്ന് പാടുവാൻ കഥയൊന്ന് കേൾക്കുവാൻ കൊതിയുണ്ട് കൊതിയുണ്ട് ഒരു പാട് കൊതിയുണ്ട്. കൂട്ടരെകാണണം, കൂടെ കളിക്കണം, തൊടിയിൽ നടക്കണം, തുമ്പിയെ പിടിക്കണം പാടത്ത് പോയൊരു പട്ടം പറത്തണം വരുമോ ഇനിയുമാ നല്ല കാലം ? കൊറോണ ഇല്ലാത്ത നല്ല കാലം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത