സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മുൻസിപ്പാലിറ്റി രണ്ടാം ഡിവിഷനിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൂരിഭാഗവും സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പരപ്പനങ്ങാടി ചെമ്മാട് റോഡ് വടക്കുവശത്ത് പതിനാറു ങ്ങൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ കാരയിൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

1976 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് പരേതനായ ശ്രീ എ വി മൂസക്കുട്ടി ഹാജി മുൻകൈയെടുത്ത് സ്ഥാപിതമായ ഈ വിദ്യാലയത്തിൽ തുടക്കത്തിൽ 163 കുട്ടികളാണ് പ്രവേശനം നേടിയത് ശ്രീമതി വി ശാരദ  പ്രധാനാധ്യാപികയായും, ശ്രീ കെ ആറമുഖൻ മാസ്റ്റർ,ശ്രീ പി കെ മമ്മുദു മാസ്റ്റർ  എന്നിവർ സഹ അധ്യാപകരുമായി പ്രവർത്തനമാരംഭിച്ചു പിന്നീടുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം കൂടിവരികയും ഡിവിഷനുകൾ കൂടുകയും ചെയ്തു.

ഈ പ്രദേശത്തിന്റെ ഉന്നമനം ലക്ഷ്യമാക്കിയായിരുന്ന വിദ്യാലയം ഇവിടെ സ്ഥാപിക്കാൻ ചില സുമനസ്സുകൾ പ്രയത്നിച്ചത്.അത് വളരെയേറെ വിജയപ്രദമാവുകയും ചെയ്തു സാമ്പത്തികമായും സാംസ്കാരികമായും സാമൂഹ്യവുമായ എല്ലാം ഉണ്ടായ പുരോഗതിയിൽ വിദ്യാലയത്തിന് പ്രഥമ സ്ഥാനമാണുള്ളത്. ഇന്ന് ഈ പ്രദേശത്തിൽ ഒരു വിദ്യാർത്ഥി പോലും അക്ഷരജ്ഞാനം ഇല്ലാത്തവരായിട്ടില്ല എന്നതിനൊപ്പം തന്നെ അത് വയസ്സ് തികഞ്ഞ 100% കുട്ടികളെയും സ്കൂളിൽ എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.

2011 മുതൽ സ്കൂളുകളിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു അതിന്റെ തുടർച്ചയായി ഒന്നുമുതൽ 4 വരെ ക്ലാസ്സുകളിൽ ഒരു ഡിവിഷൻ വീതം ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവർത്തിച്ചുവരുന്നു 1995ൽ ഡിവിഷനുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി ഉയരുകയും കൂടുതൽ അധ്യാപകരുടെ സേവനം ലഭ്യമാവുകയും ചെയ്തു

സ്കൂൾ മാനേജർ ശ്രീ. എ വി കുഞ്ഞുമുഹമ്മദ് പഴയ സ്കൂൾ കെട്ടിടങ്ങൾ മാറ്റി പുതിയ ഇരുനില കെട്ടിടങ്ങൾ സ്ഥാപിച്ചു. മറ്റൊരു കെട്ടിടത്തിൽ എൽകെജി യുകെജി ക്ലാസുകളും പ്രവർത്തിച്ചുവരുന്നു.സ്കൂൾ ഉച്ചഭക്ഷണ പരിപാടി വളരെ കാര്യക്ഷമമായി നടന്നുവരുന്നു  ജൈവവ്യ ഉദ്യാനവും, ജൈവകൃഷിയും  പരിപാലിച്ചു വരുന്നു