എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/വിഡ്ഢി

വിഡ്ഢി

 കൊറോണയെന്ന മഹാമാരി
 മനുജന്റെ മേലൊരു പേമാരി
 ദുരിതപ്പെയ്ത്തിൻ തീനാളം
 കാലക്കേടിൻ അവതാളം,
 ഒറ്റത്തണ്ടിൽ കറങ്ങും ലോകരെ
 വട്ടം കറക്കി ഈ ലോലൻ
 നേരും നെറിയും ഇല്ലാത്തവർക്ക്
 നേർവഴി കാട്ടീ ഈ കാലൻ
 കാട്ടിലിരുന്നവർ നാട്ടിൽ വിലസി
 കൂട്ടിലിരുന്നവർ കൂകി വിളിച്ചു
 കൂട്ടിലടച്ചവർ വീട്ടിലൊളിച്ചു
 വീടുകളങ്ങിനെ കൂടായി മാറി
 ആർത്തു ചിരിച്ചു മറിഞ്ഞ മനുഷ്യർ
 വായും മുഖവും പൊത്തി നടന്നു
 തെളിഞ്ഞു നിൽക്കും
 വ്യാമമെല്ലാം വ്യാമോഹികളെ ഓർത്തു ചിരിച്ചു
 എല്ലാം തികഞ്ഞെന്നഹങ്കരിക്കും
 മർത്യാ നീ ഒന്നോർത്തുനോക്ക്
 കുടത്തിലുറങ്ങി കിടന്കുടഞ്ഞെറിഞ്ഞത് നീ താൻ തന്നെ
 നിന്നോളം വിഡ്ഢി യായൊരു വർഗം
 വേറിയില്ലിനി ഭൂമിയിൽ
 വേറെയില്ലിനി ഭൂമിയിൽ.


 

ഫഹ്‌മി ഹസൻ
4 എ എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത