സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പറപ്പൂർ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലർത്തുന്ന എയ്ഡഡ് സ്കൂളാണ് എ.എം.എൽ.പി.സ്കൂൾ പറപ്പൂർ ഇരിങ്ങല്ലൂർ ആദ്യ കാലത്ത് വേങ്ങര അരീകുളം പള്ളിക്ക് സമീപത്തെ ഒരു ഓത്തുപള്ളിയായിരുന്നു ഈ സ്കൂൾ. പൂരോഗമന ചിന്താ ഗതിക്കാരായ അന്നത്തെ ഓത്ത് പള്ളി മൊല്ലാക്കമാർ അറബി പഠിപ്പിക്കുന്നതോടൊപ്പം കുട്ടികളെ മലയാള അക്ഷരങ്ങളും പഠിപ്പിച്ച് തുടങ്ങി. 1923 ൽ ഇത് സ്കൂളായി ഉയർത്തുകയും 1925ൽ അംഗീകാരം കിട്ടുകയും ചെയ്തു. അന്ന് രണ്ടാം തരം വരെ മാത്രമെ ഉണ്ടായിരുന്നുള്ളു. തുടർന്ന് ഓരോ വർഷങ്ങളിലും ക്ലാസ് കയറ്റം കിട്ടി അഞ്ചാം ക്ലാസ് വരെ ആയി. അഞ്ചാം ക്ലാസ് U.P സ്കൂളിനോട് ചേർത്തപ്പോൾ നമ്മുടെ വിദ്യാലയം എൽ. പി മാത്രമാക്കി നില നിർത്തി. തുടങ്ങിയ കാലം മുതൽ തന്നെ പഠനത്തിൽ മികവ് പുലർത്തിയിരുന്ന സ്കൂൾ കലാ കായിക ശാസ്ത്ര മേളകളിലും മികവ് പുലർത്തി പോന്നു. 1950 കളിൽ നാലധ്യാപകരും അഞ്ചാം തരം വരെ ക്ലാസുമുണ്ടായിരുന്നു. 1953 ൽ മൊയ്തീൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്തു. അതിന് ശേഷം കൂടുതൽ കുട്ടികൾ പഠിക്കാൻ വരാൻ തുടങ്ങുകയും ക്ലാസുകൾ രണ്ട് വീതം ഡിവിഷനാക്കുകയും ചെയ്തു. 8 ഡിവിഷനുകൾ പൂർത്തിയായപ്പോൾ മുതൽ 2 അറബി അധ്യാപകരടക്കം 10 അധ്യാപകർ ഇവിടെ പഠിപ്പിക്കുന്നുണ്ട്.