കൊറോണക്കാലം

വീട്ടിൽ പന്തുരുട്ടി കളിക്കുകയായിരുന്നു കാത്തുവും കിട്ടിവും.അപ്പോഴാണ് അപ്പു അങ്ങോട്ട് വന്നത്. "കാത്തൂ....കിട്ടൂ...."അപ്പു വിളിച്ചു. "ഇപ്പോൾ അവധിക്കാലമായില്ലേ?നമുക്ക് കളിക്കാൻ പോകണ്ടേ?" "അപ്പൂ,നീയപ്പോൾ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ?"കാത്തു ചോദിച്ചു. 'കൊറോണ രോഗം പടർന്നു പിടിക്കുന്ന കാലമാ...ഈ അവധിക്കാലം എല്ലാവരും വീടിനുളളിലാ ആഘോഷിക്കേണ്ടത്'. "ഹേ!വീടിനുള്ളില്ലോ?അതെങ്ങനെ?"അപ്പു ചോദിച്ചു." വീടിനുള്ളിൽ കളിക്കാവുന്ന ഒത്തിരി കളികൾ ഇല്ലേ?"കാത്തു പറഞ്ഞു. "പുസ്തകം വായിക്കാം, പടം വരക്കാം, കഥ കേൾക്കാം, കളിപ്പാട്ടങ്ങൾ ഉണ്ടാക്കാം, ചൂടോടെ നല്ല ഭക്ഷണം കഴിക്കാം. പിന്നെ അച്ഛനേയും അമ്മയേയും സഹായിക്കാം. അച്ഛന്റെയും അമ്മയുടേയും കൂടെ കളിക്കാം" കിട്ടു പറഞ്ഞു. "ഹാ ശരിയാ ഞാൻ വീട്ടിൽ ഇരുന്ന് കളിച്ചിട്ട് ഒത്തിരി നാളായി അച്ഛന്റെയും അമ്മയുടെയും കൂടെ കളിക്കാൻ നല്ല രസമാ..." അപ്പു പറഞ്ഞു. "അപ്പു, നീ വീട്ടിൽ ചെന്നാൽ ഉടനെ തന്നെ കൈകൾ നന്നായി സോപ്പിട്ട് കഴുകുക പിന്നെ തുമ്മലോ ചുമയോ വരുകയാണെങ്കിൽ ഒരു തൂവാലയെടുത്ത് മുഖം മറച്ചു കെട്ടാൻ മറക്കല്ലേ". "ശരി കാത്തു. പോട്ടെ കിട്ടു. ഇനി പിന്നെ കാണാമേ? ഇത്രയും പറഞ്ഞ് അപ്പു പോയി.

വൈഗ.പി.എം.
4 A എ.എം.എൽ.പി.സ്കൂൾ തൊഴിയൂർ,തൃശൂർ,ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ