എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/ആല്മരവും മുളമ്പുലും

ആല്മരവും മുളമ്പുല്ലും

പുഴയരികിൽ ഒരു ആൽമരം നിന്നിരുന്നു.ഉയരത്തിലും വണ്ണത്തിലും ആൽമരം മറ്റു മരങ്ങളെക്കാൾ മുമ്പനായിരുന്നു.താഴെ പുഴവക്കത്തു ഒരു മുളമ്പുല് നിൽപ്പുണ്ടായിരുന്നു. മഴ പെയ്താൽ മുളമ്പുല്ലു നിലം മുട്ടെ തല കുനിക്കും. കാറ്റു വന്നാലും മുളമ്പുല്ലു തല കുനിച്ചു വണങ്ങും. എന്നാൽ ആൽമരം കാറ്റു വന്നാലും മഴ വന്നാലും തല കുനിക്കാറില്ല. തന്റെ കരുത്തിനെക്കുറിച്ചുള്ള മതിപ്പിൽ സ്വയം മറന്നു നിന്ന് ആൽമരം കുലുങ്ങിച്ചിരിക്കും.ഒരു ദിവസം മഴയും കാറ്റും ഒന്നിച്ചുവന്നു. ശക്‌തിയായ കൊടുങ്കാറ്റും ഉഗ്രമായ പേമാരിയും. പുഴ നിറഞ്ഞു കവിഞ്ഞൊഴുകി. മുളമ്പുല്ലു നിലം പറ്റി പ്രണാമം ചെയ്തു കിടന്നു. തല ഉയർത്തി നിന്നിരുന്ന ആൽമരത്തെ കാറ്റ് പിടിച്ചു തിരിച്ചു. അതിന്റെ വേരുകൾ മുറിഞ്ഞു.മരം കട പുഴകി അതി ഭയങ്കരമായ ശബ്ദത്തോടെ നിലം പതിച്ചു.

പിറ്റേന്ന് നേരം വെളുത്തു. ആൽമരം വീണ് കിടക്കുമ്പോൾ തൊട്ട് തന്നെ മുളമ്പുല്ലു തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു.ഇത് കണ്ട് ആൽമരം മുളമ്പുല്ലി നോട് ചോദിച്ചു " ഇത്ര വലിയ കൊടുങ്കാറ്റു ഉണ്ടായിട്ടും നിനക്ക് വീഴാതെ നിൽക്കുവാൻ കഴിയുന്നത് എങ്ങനെയാണ് ?" "ശക്തിയുള്ള മഴയോ കാറ്റോ വന്നാൽ ഞാൻ അവരെ തല കുനിച്ചു വന്ദിക്കുകയാണ്‌ ചെയ്യുക. അപ്പോൾ അവർ എന്നെ ഉപദ്രവിക്കാതെ വെറുതെ വിടും. ആക്രമിക്കാൻ വരുന്നവരോട് ഒരിക്കലും ഞാൻ എതിരിടാറില്ല " മുളമ്പുല്ലു ആ മഹാ വൃക്ഷത്തോട് തന്റെ നയം വ്യക്തമാക്കി. ആൽമരം മുളമ്പുല്ലിന്റെ അഭിപ്രായം ശരിവെച്ചു

ജിൻഷാദ്
2 A എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ