എ.എം.എൽ.പി.എസ്. ബിയ്യം/അക്ഷരവൃക്ഷം/മാറുന്ന മഴ
മാറുന്ന മഴ
കടലാസ് കൊണ്ടൊരു തോണിയുണ്ടാക്കാം വെള്ളത്തിലിട്ടു കളിച്ചീടാം കാണാൻ എന്തൊരു ചേലാണ് കളിയാടീടാൻ രസമാണ് കോരിച്ചൊരിയും മഴ പെയ്താൽ ഉള്ളം നിറയെ ഭയമാണ് ഭീകരനായൊരു പ്രളയം വന്നാൽ എന്നുടം നാട് നശിച്ചീടും സ്കൂളിൽ പോകാൻ കഴിയില്ലെനിക്ക് കൂട്ടരുമൊത്തു കളിച്ചീടാൻ ദൈവമേ ഞങ്ങളെ കാത്തിടണേ സ്വർഗം പോലൊരു കൈരളിയെ ദൈവമേ ഞങ്ങളെ കാത്തിടണേ സ്വർഗ്ഗം പോലൊരു കൈരളിയെ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |