എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പൂമ്പാറ്റയും മോളൂട്ടിയും

പൂമ്പാറ്റയും മോളൂട്ടിയും

പുള്ളിച്ചിറകിൽ പൂമ്പാറ്റകൾ പൂന്തോട്ടത്തിൽ പാറിപ്പാറി നടക്കുന്നത് കണ്ടിരിക്കാൻ അവൾക്ക് വലിയ ഇഷ്ടമായിരുന്നു .പൂമ്പാറ്റകൾ അങ്ങോട്ടും ഇങ്ങോട്ടും പാറിനടക്കുന്നത് കാണാൻ അവൾക്ക് വലിയ പേടിയുമാണ് .പൂമ്പാറ്റകൾക്ക് കാലിലും കയ്യിലും ചിറകിലും വല്ലതും പറ്റുമോ .....മുള്ളുരസുമോ ? <
അമ്മേ ,ഇന്നെന്തേ പൂമ്പാറ്റകളെ കണ്ടില്ല .ഒരു നേരം കാണാതായാൽ മോളൂട്ടിക്ക് വലിയ സങ്കടമാ ..... <
മോളൂ,അവർ ഓരോ ദിശയിലേക്കും പാറിനടക്കും...തേൻ തേടി. <
അവൾ സങ്കടത്തോടെ മുറ്റത്തേക്ക് നോക്കിയിരുന്നു .പെട്ടന്നവൾ ചാടിയെണീറ്റു . <
അമ്മേ ,ഇതാ വരുന്നു പൂമ്പാറ്റകൾ .ആണോ മോളേ നിനക്ക് സന്തോഷമായില്ലേ ....ഇനി അവരുടെ കൂടെ കളിച്ചോ...ദൂരെയെങ്ങും പോകരുതേ മോളെ . <
നിറയെ പൂമ്പാറ്റക്കൂട്ടങ്ങൾ മുറ്റത്തെ തെച്ചിയോടും തുമ്പയോടും റോസാപ്പൂവിനോടും പുഞ്ചിരിച്ച് ചുടുചുംബനങ്ങളും കൊടുത്ത് മതിവരുവോളം തേൻ നുകർന്നു പാട്ടു പാടിയും നൃത്തം ചെയ്തും വരുന്നത് കണ്ട് വലിയ സന്തോഷത്തോടെയും സമാധാനത്തോടെയും മോളൂട്ടീ തുള്ളിച്ചാടി.മോളൂട്ടിക്ക് ഇതാണ് ദിവസവും ഉള്ള സന്തോഷം.

ഫാത്തിമ ദിൽന .ടി .കെ
4 C എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ