അന്ന് ഞാനെന്റെ നാട്ടിലും വീട്ടിലും
ഓടിക്കളിച്ചു നടന്നിരുന്നു .
ഇന്ന് ഞാനെന്റെ വീടിന്റെ ഉള്ളിൽ
ഒതുങ്ങിക്കൂടി കഴിഞ്ഞീടുന്നു .
ഇന്നെനിക്കില്ലാ കളിക്കൂട്ടുകാർ
സ്കൂളുകളില്ലാ ബന്ധുവീടുകളില്ല
കല്യാണമില്ലാ സൽകാരമില്ല
എങ്ങും കൊറോണതൻ ഭീതിമാത്രം .
ഒന്നേ നമുക്കിതിൽ ചെയ്യാൻപറ്റൂ
ശുചിത്വത്തോടെ കഴിഞ്ഞീടണം
വീടിന്റെയുള്ളിൽ കഴിഞ്ഞീടണം
സോപ്പിട്ടുകൈകൾ കഴുകീടണം .
വ്യക്തിശുചിത്വം പാലിച്ചീടണം
മാസ്ക് ധരിച്ചുനടന്നീടണം
അകലം പാലിച്ചു കഴിഞ്ഞീടണം
കൊറോണയെ നാം തുരത്തീടണം .