വേനൽ മഴ

വയ്യ എന്തൊരു ചൂടാണ് സൂര്യൽ കത്തി ജ്വലിക്കുകയാണ് മരങ്ങളൊക്കെ ഉണങ്ങി തുടങ്ങി ജീവജാലങ്ങൾ ചത്ത് തുടങ്ങി "നീ ഇത് വല്ലതും കാണുന്നുണ്ടോ പടച്ചോനെ" മുകളിലോക്ക് നോക്കി ആയിഷ പറഞ്ഞു.. ഒരു കുരുന്നിന്റെ വേവലാതി കേട്ടിട്ടാകണം പടച്ചവൻ ഒന്ന് എത്തിനോക്കിയത്.. കാർമേഘങ്ങളോട് ഭൂമിക്ക് മുകളിലേക്ക് പോകുവാൻ പറഞ്ഞു.. കാറ്റിനെ കൂടി കൂട്ടാനും പറഞ്ഞു.. " നിങ്ങൾ ചെല്ല് ഒരു പ്രതീക്ഷ കൊടുക്ക് , അപ്പോഴേക്കും മഴയങ്ങോട്ട് എത്തികോളും" പടച്ചവൻ കാർമേഘങ്ങളോടായ് പറഞ്ഞു.. പറഞ്ഞത് പോലെ കാർമേഘങ്ങൾ ഇരുണ്ടുകൂടി, കാറ്റ് വീശിയടിച്ചു..വാടിയ ചെടികൾ മെല്ലെ തലപൊക്കി നോക്കി.. നിമിഷ നേരംകൊണ്ട് മഴയും വന്നു. വറ്റിവരണ്ട ഭൂമിക്ക് മഴയുടെ ചാറ്റലേറ്റ് കുളിര് കൊണ്ടു. പുൽനാമ്പുകളിൽ ജല കണിക താളമിട്ടു. തണുത്ത അന്തരീക്ഷം. ആയിഷ സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നിട്ട് ഉമ്മയോട് പറഞ്ഞു.. "പടച്ചോന് എന്നെ പേടിയുണ്ട് ട്ടോ ഉമ്മച്ചിയേ.. ഞാൻ പറഞ്ഞപ്പോഴേക്ക് മഴ പെയ്തിലേ" ഉമ്മ അവളോടായ് പറഞ്ഞു.. "ശരിയാ". സംഭാഷണം കേട്ട് പടച്ചവൻ ഒന്ന് പുഞ്ചിരിച്ചു.

ദിയ ഫാത്തിമ
1.B എ.എം.എൽ.പി.എസ് മേലാറ്റൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ