ആദ്യമായ് കാലെടുത്തു വച്ചോരാ എൻറെ കൊച്ചു വിദ്യാലയം കളിച്ചും ചിരിച്ചും നടന്നൂ ഞങ്ങളാ വിദ്യാലയ മുറ്റത്ത് എന്നുമെന്നുള്ളിൽ നിറഞ്ഞുനിൽപ്പൂ ഭംഗിയേറുന്നൊരാ ദിനങ്ങൾ നേർവഴി കാട്ടി നയിച്ചൊരെൻറെ ഗുരുനാഥരേയും ഞാനോർത്തിടുന്നൂ ഒരു കൊച്ചുതേങ്ങലമർത്തിയുള്ളിൽ പടിയിറങ്ങുന്നു ഞാൻ ഓർമ്മകളേ...
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത